
മുംബൈ∙ ചാംപ്യൻസ് ട്രോഫി ടീം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമയും ഗൗതം ഗംഭീറും തമ്മിൽ ശക്തമായ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിരുന്നതായി വിവരം. ഗംഭീറിന്റെ രണ്ട് പ്രധാന നിര്‍ദേശങ്ങള്‍ ക്യാപ്റ്റൻ രോഹിത് ശർമയും സിലക്ടർ അജിത് അഗാർക്കറും ചേർന്നു മറികടന്നതായി ഒരു ദേശീയ മാധ്യമം റിപ്പോർട്ടു ചെയ്തു. ഇന്നലെ ഉച്ചയ്ക്ക് 12.30ന് തീരുമാനിച്ചിരുന്ന വാർത്താ സമ്മേളനം രണ്ടു മണിക്കൂറോളം വൈകിയാണു തുടങ്ങിയത്. ചാംപ്യന്‍സ് ട്രോഫി ടീമിനെ തിരഞ്ഞെടുക്കാനുള്ള അവസാന ഘട്ട ചർച്ച നീണ്ടതോടെയാണു വാർത്താ സമ്മേളനവും വൈകിയത്.
കെസിഎ ഭാരവാഹികളുടെ ഈഗോ സഞ്ജുവിന്റെ കരിയർ തകർക്കുന്നു, അവർക്കു വിഷമമില്ലേ?: ആഞ്ഞടിച്ച് തരൂർ
Cricket
വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് സഞ്ജു സാംസൺ മതിയെന്ന നിലപാടിലായിരുന്നു ഗൗതം ഗംഭീർ. എന്നാൽ രോഹിത് ശർമയും അഗാർക്കറും ചേർന്നാണ് ഋഷഭ് പന്തിനു വേണ്ടി വാദിച്ചത്. ഒടുവിൽ ഋഷഭ് പന്തിനെയും കെ.എൽ. രാഹുലിനെയും വിക്കറ്റ് കീപ്പർമാരായി തിരഞ്ഞെടുത്തു. സഞ്ജു പുറത്തായി. ചാംപ്യൻസ് ട്രോഫിയിൽ ഹാർദിക് പാണ്ഡ്യയെ വൈസ് ക്യാപ്റ്റനാക്കണമെന്നായിരുന്നു ഗംഭീറിന്റെ മനസ്സിൽ. രോഹിത് ശർമ ഇടപെട്ട് ഈ തീരുമാനവും മാറ്റി.
യുവതാരമായ ഗില്ലിനെ വൈസ് ക്യാപ്റ്റനാക്കാനായിരുന്നു അഗാർക്കറിനും താൽപര്യം. ഹാർദിക് പാണ്ഡ്യ, ശ്രേയസ് അയ്യർ, ഋഷഭ് പന്ത്, ജസ്പ്രീത് ബുമ്ര തുടങ്ങിയ പ്രധാന താരങ്ങൾ ടീമിലുള്ളപ്പോഴാണ് ചാംപ്യൻസ് ട്രോഫിക്ക് ഗില്ലിനെ വൈസ് ക്യാപ്റ്റനാക്കാനുള്ള തീരുമാനത്തിലേക്ക് സിലക്ഷൻ കമ്മിറ്റിയെത്തിയത്.
ചാംപ്യന്‍സ് ട്രോഫിയിൽ സഞ്ജുവിന്റെ വഴിയടച്ചത് കെസിഎയുമായുള്ള ഭിന്നത, കളിക്കാൻ തയാറാണെന്ന് അറിയിച്ചിട്ടും അനങ്ങിയില്ല
Cricket
ചാംപ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീം– രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ (വൈസ് ക്യാപ്റ്റൻ) യശസ്വി ജയ്സ്വാൾ, ശ്രേയസ് അയ്യർ, വിരാട് കോലി, ഋഷഭ് പന്ത്, കെ.എൽ. രാഹുൽ, ഹാർദിക് പാണ്ഡ്യ, അക്ഷർ പട്ടേൽ, വാഷിങ്ടൻ സുന്ദർ, കുൽദീപ് യാദവ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, അർഷ്ദീപ് സിങ്, രവീന്ദ്ര ജഡേജ.
English Summary:
Gautam Gambhir-Rohit Sharma Split Over Champions Trophy Squad
TAGS
Sanju Samson
Rohit Sharma
Board of Cricket Control in India (BCCI)
Champions Trophy Cricket 2025
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com