മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിങ്ങിന്റെയും സമാജ്വാദി പാർട്ടി എംപി പ്രിയ സരോജിന്റേയും വിവാഹ നിശ്ചയം കഴിഞ്ഞിട്ടില്ലെന്ന് പ്രിയയുടെ പിതാവ് തുഫാനി സരോജ്. റിങ്കുവിന്റെ കുടുംബത്തിൽനിന്ന് വിവാഹത്തിനുള്ള ആലോചന വന്നിട്ടുണ്ടെന്നും ഇക്കാര്യത്തിൽ തീരുമാനമൊന്നും എടുത്തിട്ടില്ലെന്നും തുഫാനി സരോജ് പ്രതികരിച്ചു. തുഫാനി സരോജിന്റെ മൂത്ത മരുമകനുമായാണ് റിങ്കുവിന്റെ കുടുംബം വിവാഹക്കാര്യം സംസാരിച്ചതെന്നും അദ്ദേഹം ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു.
ചാംപ്യൻസ് ട്രോഫി ടീം പ്രഖ്യാപനം ഇന്ന്, സഞ്ജു സാംസണും ജസ്പ്രീത് ബുമ്രയും കളിക്കുമോ?
Cricket
സമാജ്വാദി പാർട്ടി നേതാവായ തുഫാനി സരോജ് യുപി നിയമസഭാംഗമാണ്. മൂന്നു തവണ ലോക്സഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ലോക്സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ അംഗമാണ് 25 വയസ്സുകാരിയായ പ്രിയ സരോജ്. നിയമത്തിൽ ബിരുദമെടുത്ത ശേഷമാണു പ്രിയ രാഷ്ട്രീയത്തിൽ ഇറങ്ങിയത്.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സിറ്റിങ് എംപിയായ ബിജെപിയുടെ ഭോലനാഥിനെ തോൽപിച്ചാണ് പ്രിയ കന്നിപ്പോരാട്ടം ജയിച്ചത്. 35,850 വോട്ടുകൾക്കായിരുന്നു പ്രിയ സരോജിന്റെ വിജയം. ഐപിഎൽ മെഗാലേലത്തിനു മുൻപ് 13 കോടി രൂപ നൽകി റിങ്കു സിങ്ങിനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നിലനിർത്തിയിരുന്നു. ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ ട്വന്റി20 പരമ്പരയിൽ കളിക്കാനുള്ള ഒരുക്കത്തിലാണ് റിങ്കു.
English Summary:
Rinku Singh And Priya Saroj Not Engaged
TAGS
Rinku Singh
Indian Cricket Team
Board of Cricket Control in India (BCCI)
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com