മുംബൈ ∙ ഒരാഴ്ച നീണ്ട സസ്പെൻസിന് ഒടുവിൽ ഇന്ത്യൻ ചാംപ്യൻസ് ട്രോഫി ടീമിനെ ഇന്നു പ്രഖ്യാപിക്കും. ചെയർമാൻ അജിത് അഗാർക്കറിന്റെ നേതൃത്വത്തിൽ ഇന്നു രാവിലെ നടക്കുന്ന സിലക്ഷൻ കമ്മിറ്റി യോഗം ഇന്ത്യയുടെ 15 അംഗ ടീം സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കും.
ചാംപ്യൻസ് ട്രോഫി ടീമിൽ എടുക്കാമായിരുന്നു, പക്ഷേ ഇനി നടക്കില്ല: മലയാളി താരത്തെക്കുറിച്ച് ദിനേഷ് കാർത്തിക്ക്
Cricket
തുടർന്ന് വാർത്താ സമ്മേളനത്തിലൂടെ രോഹിത് ശർമയും അഗാർക്കറും ചേർന്ന് ടീമിനെ പ്രഖ്യാപിക്കുമെന്ന് ബിസിസിഐ അറിയിച്ചു. ഇതോടെ ഏകദിനത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ സ്ഥാനത്ത് രോഹിത് ശർമ തുടരുമെന്ന് ഉറപ്പായി. ഇംഗ്ലണ്ടിനെതിരെ ഫെബ്രുവരി ആറിന് ആരംഭിക്കുന്ന ഏകദിന പരമ്പര ടീമിനെയും ഇന്നു പ്രഖ്യാപിക്കും.
ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പര കളിക്കുന്ന മലയാളി താരം സഞ്ജു സാംസൺ ചാംപ്യൻസ് ട്രോഫി ടീമിലുണ്ടാകുമോ എന്നറിയാനാണ് ആരാധകർ കാത്തിരിക്കുന്നത്. ഋഷഭ് പന്ത് പ്രധാന വിക്കറ്റ് കീപ്പറാണെങ്കിൽ, സഞ്ജു രണ്ടാമനായി ടീമിലെത്താനുള്ള സാധ്യതയുണ്ട്. വിജയ് ഹസാരെ ട്രോഫിയിൽ ഗംഭീര പ്രകടനം തുടരുന്ന വിദർഭ ക്യാപ്റ്റൻ കരുൺ നായരെ ബിസിസിഐ പരിഗണിക്കാനും സാധ്യതയുണ്ട്.
English Summary:
ICC Champions Trophy 2025 Squad Announcement LIVE
TAGS
Sports
Champions Trophy Cricket 2025
Rohit Sharma
Indian Cricket Team
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com