മുള്‍ട്ടാന്‍: വെസ്റ്റിന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്ന് കരകയറി പാകിസ്ഥാന്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനായിരുന്നു നായകന് ഷാന്‍ മസൂദിന്റെ തീരുമാനം. സ്കോര്‍ 46ല്‍ എത്തിയപ്പോള്‍ നാല് മുന്‍നിര വിക്കറ്റുകളാണ് അവര്‍ക്ക് നഷ്ടമായത്. ഒന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ അര്‍ദ്ധ സെഞ്ച്വറികള്‍ നേടിയ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്വാന് (51*) സൗദ് ഷക്കീല്‍ (56*) എന്നിവരാണ് ക്രീസില്‍.
ടീം സ്കോര്‍ 16ല്‍ എത്തി നില്‍ക്കെ ഓപ്പണര്‍ മുഹമ്മദ് ഹുറെയ്റ (6)യുടെ വിക്കറ്റാണ് ആതിഥേയര്‍ക്ക് ആദ്യം നഷ്ടമായത്. ജെയ്ഡന്‍ സീല്‍സിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ടെവിന്‍ ഇമാല്ഷിന് ക്യാച്ച് നല്‍കിയാണ് താരം മടങ്ങിയത്. ഗൂഡകേഷ് മോട്ടിക്ക് വിക്കറ്റ് സമ്മാനിച്ച് ഷാന്‍ മസൂദും പിന്നാലെ പുറത്തായി. ജെയ്ഡന്‍ സീല്‍സിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയ കമ്രാന്‍ ഗുലാം (5) ആണ് മൂന്നാമനായി പുറത്തായത്.
സ്കോര്‍ 46ല്‍ എത്തിയപ്പോള്‍ മുന്‍ നായകനും സൂപ്പര്‍താരവുമായ ബാബര്‍ അസം (8) പുറത്തായി. ജെയ്ഡന്‍ സീല്‍സാണ് ബാബറിനെ പുറത്താക്കിയത്. പിന്നീട് അഞ്ചാം വിക്കറ്റില്‍ മുഹമ്മദ് റിസ്വാനും സൗദ് ഷക്കീലും ടീമിനെ കരകയറ്റുകയായിരുന്നു. 80 പന്തുകളില്‍ നിന്ന് റിസ്വാന് ഏഴ് ബൗണ്ടറികള്‍ നേടിയപ്പോള്‍ 100 പന്തുകള്‍ നേരിട്ട സൗദ് ഷക്കീല്‍ നാല് ബൗണ്ടറികളുടെ സഹായത്തോടെയാണ് അര്‍ദ്ധ സെഞ്ച്വറി പിന്നിട്ടത്. വെസ്റ്റിന്‍ഡീസിന് വേണ്ടി ജെയ്ഡന്‍ സീല്‍സ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ഗൂഡകേഷ് മോട്ടിക്ക് ഒരു വിക്കറ്റ് ലഭിച്ചു. മോശം കാലാവസ്ഥയെ തുടര്‍ന്ന് വെറും 41.3 ഓവറുകള്‍ മാത്രമാണ് ആദ്യ ദിനം കളി നടന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]