തിരുവനന്തപുരം: മറ്റൊരു ബന്ധം കിട്ടിയപ്പോൾ കഷായത്തിൽ വിഷം ചേർത്ത് കാമുകനെ ഇഞ്ചിഞ്ചായി മരണത്തിലേക്ക് തള്ളിവിട്ട കാമുകി ഗ്രീഷ്മയുടെ കൊടും ക്രൂരതയ്ക്ക് കോടതി ഇന്ന് വിധിപറയും. 2022 ഒക്ടോബറിലാണ് കേരളത്തെ ഞെട്ടിച്ച ഷാരോൺ വധക്കേസ് സംഭവിക്കുന്നത്. സിനിമാക്കഥകളിൽ മാത്രം പരിചയമുണ്ടായിരുന്ന ഒരു കഥ തങ്ങളുടെ തൊട്ടുമുന്നിൽ സംഭവിച്ചപ്പോൾ ഒട്ടുമിക്കവർക്കും അത് വിശ്വസിക്കാനായില്ല. കാമുകനായിയിരുന്ന ഷാരോണിനെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിക്കാൻ വേണ്ടി കാമുകി ഗ്രീഷ്മയായിരുന്നു കൊടും ക്രൂരതയ്ക്ക് തിരക്കഥയൊരുക്കിയത്. ചില ബന്ധുക്കൾ അവനവന്റെ റോളുകൾ ഭംഗിയായി ചെയ്തു.
കഷായത്തിൽ കളനാശിനി കലർത്തി നൽകി കൊലപ്പെടുത്തി ഇഞ്ചിഞ്ചായി ഇല്ലാതാക്കിയത് 23 വയസുള്ള
ഒരു ചെറുപ്പക്കാരനെയായിരുന്നു. ഒപ്പം ആ മകനെക്കുറിച്ച് ഏറെ സ്വപ്നം കണ്ട അച്ഛനമ്മമാരുടെ പ്രതീക്ഷകളെയും. ജീവനുതുല്യം സ്നേഹിച്ച കാമുകി ജീവനെടുക്കുമെന്ന് ഒരിക്കൽപ്പോലും അവൻ പ്രതീക്ഷിച്ചില്ല. ശ്വാസം നിലയ്ക്കും വരെ അവൻ അവളെ ലവലേശം സംശയിച്ചുമില്ല. സ്നേഹിച്ച പെൺകുട്ടിയുടെ ചതിയിൽ തങ്ങളുടെ പൊന്നോമന മകന്റെ ജീവൻ ഇല്ലാതാകുമെന്ന് ഷാരോണിന്റെ അച്ഛനും അമ്മയും ചിന്തിച്ചിരുന്നതേ ഇല്ല.
2022 ഒക്ടോബർ 25നാണ് ജ്യൂസ് കുടിച്ചതിനെ തുടർന്ന് അവശനിലയിലായി തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ഷാരോൺ മരണപ്പെടുന്നത്. മരണത്തിൽ സംശയം ആരോപിച്ച് കുടുംബാംഗങ്ങൾ നൽകിയ പരാതിയുടെ ചുവടുപിടിച്ച് പൊലീസ് ചെന്നെത്തിയത് കേരള മനഃസാക്ഷിയെ തന്നെ ഞെട്ടിച്ച കൊലപാതകത്തിലേക്കായിരുന്നു.
സംശയത്തിന്റെ ആദ്യമുന ഗ്രീഷ്മയ്ക്കു നേരെയായിരുന്നു. താൻ നിരപരാധിയാണെന്ന് തെളിയിക്കാൻ ആദ്യവസാനം ഗ്രീഷ്മ ശ്രമിച്ചെങ്കിലും പൊലീസിന്റെ അന്വേഷണമികവിൽ അവൾക്ക് അധികം പിടിച്ചു നിൽക്കാനായില്ല. സത്യങ്ങൾ ഒന്നൊന്നായി പുറത്തുവന്നു. 2022 ഒക്ടോബർ 31ന് ഗ്രീഷ്മയെ പൊലീസ് അറസ്റ്റു ചെയ്തു. ശാരീരിക ബന്ധത്തിനെന്നുപറഞ്ഞ് വിളിച്ചുവരുത്തിയായിരുന്നു അരുംകൊല നടത്തിയതെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായത്.
സാഹചര്യത്തെളിവുകളും ഡിജിറ്റൽ രേഖകളും ആശ്രയിച്ചുള്ള അന്വേഷണ മികവാണ് പാറശാല ഷാരോൺ വധക്കേസിൽ പ്രതികളെ പിടികൂടാൻ സഹായിച്ചത്. 95 സാക്ഷികൾ,323 രേഖകൾ 53 തൊണ്ടിമുതലുകൾ പ്രൊസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. തെളിവുകൾ എല്ലാം ശേഖരിച്ചശേഷം തിരിച്ചും മറിച്ചുമുള്ള ചോദ്യം ചെയ്യലിലാണ് ഗ്രീഷ്മ കുറ്റം സമ്മതിച്ചത്. ഗ്രീഷ്മയുടെ ഓരോ ഉത്തരവും ഘണ്ഡിക്കുന്ന തെളിവുകൾ സഹിതമായിരുന്നു ചോദ്യംചെയ്യൽ.
പത്ത് മാസത്തെ ആസൂത്രണം
പത്ത് മാസം നീണ്ട ആസൂത്രണത്തിനു ശേഷമാണ് ഷാരോണിനെ ഗ്രീഷ്മ കൊലപ്പെടുത്തിയതെന്നാണ് കുറ്റപത്രം. ഇന്റർനെറ്റിൽ നിന്നാണ് ജ്യൂസ് ചലഞ്ച് എന്ന ആശയം ലഭിച്ചത്. നാഗർകോവിലിലെ സൈനികനുമായി വിവാഹം ഉറപ്പിച്ചിട്ടും പ്രണയത്തിൽ നിന്ന് ഷാരോൺ പിന്മാറാത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ആദ്യശ്രമമായി മാംഗോ ജ്യൂസിൽ 50 ഡോളോ ഗുളികകൾ കലർത്തി ഷാരോണിന് നൽകി. കയ്പ് കാരണം ജ്യൂസ് തുപ്പിക്കളഞ്ഞു. പിന്നീട് കുഴിത്തുറ പഴയ പാലത്തിൽ വച്ചും ജ്യൂസ് ചലഞ്ചെന്ന പേരിലും ഗുളിക കലർത്തിയ മാംഗോ ജ്യൂസ് നൽകി. ഈ രണ്ടുശ്രമവും പരാജയപ്പെട്ടതോടെയാണ് കളനാശിനി കലർത്തിയ കഷായം നൽകിയത്.
മരണമൊഴിയും നിർണാകം
മരിക്കുന്നതിനു മുമ്പ് ഷാരോൺ നൽകിയ മരണമൊഴി വഴിത്തിരിവായി. 2022 ഒക്ടോബർ 20ന് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേന്റെ നിർദ്ദേശപ്രകാരം 11-ാം കോടതിയിലെ മജിസ്ട്രേറ്റായിരുന്ന ലെനി തോമസാണ് മെഡിക്കൽ കോളേജിൽ വച്ച് ഷാരോണിന്റെ മരണമൊഴി രേഖപ്പെടുത്തിയത്. ഗ്രീഷ്മ നൽകിയ ഒരു ഗ്ളാസ് കഷായമാണ് താൻ കുടിച്ചതെന്നായിരുന്നു മരണമൊഴി. വിഷം കലർത്തിയ കഷായമാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടത്തിലും തെളിഞ്ഞു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മെഡിസിൻ,ഇ.എൻ.ടി, റെസ്പിറേറ്ററി,എമർജൻസി ഐ.സി.യു,വൃക്കരോഗവിഭാഗം മേധാവിമാരും ടോക്സികോളജി വിദഗ്ദ്ധൻ വി.വി.പിള്ളയും ഷാരോൺ കുടിച്ച വിഷം ‘പാരക്വറ്റ്” എന്ന കളനാശിനി ആണെന്ന തെളിവുനൽകി. പോസ്റ്റ്മോർട്ടം നടത്തിയ ഫോറൻസിക് മെഡിസിൻ വിദഗ്ദ്ധയും ഹിസ്റ്റോപത്തോളജിസ്റ്റും ഇതേ തെളിവുകൾ കോടതിയിൽ നൽകി.
നാൾ വഴി
2021… ഗ്രീഷ്മയും ഷാരോൺ തമ്മിൽ പ്രണയത്തിലാകുന്നു.
2022 മാർച്ച് 4…. ആർമി ഉദ്യോഗസ്ഥനുമായി ഗ്രീഷമയുടെ വിവാഹ നിശ്ചയം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
2022 ആഗസ്റ്റ് 22….ഷാരോണിന് കുടിക്കാൻ ഗ്രീഷ്മ ജ്യൂസിൽ ഗുളിക കലക്കി നൽകുന്നു.
2022 ഒക്ടോബർ 14 …… ഷാരോണിന് വീട്ടിൽ വരുത്തി കഷായത്തിൽ വിഷം നൽകുന്നു
2022 ഒക്ടോബർ 25….ഷാരോൺ രാജ് മരിക്കുന്നു
ഒക്ടോബർ 31 ……ഗ്രീഷ്മ,മാതാവ്,അമ്മാവൻ എന്നിവർ അറസ്റ്റിലാകുന്നു
2023 ജനുവരി 25 ….. പൊലീസ് കുറ്റപത്രം സമർപ്പിച്ചു
ഒക്ടോബർ 15……. വാദം ആരംഭിച്ചു
2025 ജനുവരി 3 ……….അന്തിമ വാദം പൂർത്തിയായി.