ലോട്ടറിയടിക്കുന്ന നിരവധി പേർ വാർത്തകളിൽ ഇടംപിടിക്കാറുണ്ട്. അത്തരത്തിൽ യു കെയിൽ നിന്നുള്ള ഇരുപതുകാരനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. യുവാവ് 7.5 ദശലക്ഷം പൗണ്ട് (79.58 കോടി രൂപ) ആണ് ലോട്ടോ ജാക്ക്പോട്ടിലൂടെ തേടിയെത്തിയത്. കാർലിസിൽ നിന്നുള്ള ട്രെയിനി ഗ്യാസ് എഞ്ചിനീയറായ ജെയിംസ് ക്ലാർക്സനെയാണ് ഭാഗ്യ ദേവത കടാക്ഷിച്ചത്.
ക്രിസ്തുമസിന് “നാഷണൽ ലോട്ടറി”യിൽ 120 പൗണ്ട് (12,676 രൂപ) യുവാവിനെ തേടിയെത്തിയിരുന്നു. ഇതോടെ കൂടുതൽ തുക ലോട്ടറിക്കായി ചെലവഴിച്ചു. കാമുകിയുടെ വീട്ടിലുള്ളപ്പോഴായിരുന്നു ലോട്ടറിയടിച്ച വിവരം യുവാവ് അറിയുന്നത്. ‘മെസേജ് കണ്ടെങ്കിലും ഞാൻ വിശ്വസിച്ചില്ല. സ്വപ്നം കാണുകയാണെന്നായിരുന്നു ഞാൻ കരുതിയത്. രാവിലെ ഏഴര ആയതേയുള്ളൂ. എല്ലാവരും ഉറങ്ങുകയാണ്.
എനിക്കുറപ്പില്ലായിരുന്നു. ഞാൻ അച്ഛനെ വിളിച്ചു, എനിക്കറിയാമായിരുന്നു അദ്ദേഹം എഴുന്നേറ്റിട്ടുണ്ടാകുമെന്ന്. വീട്ടിലേക്ക് വാ നോക്കാമെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവരുടെയും സാന്നിദ്ധ്യത്തിൽ പരിശോധിച്ച് ലോട്ടറിയടിച്ചെന്ന് ഉറപ്പാക്കി. തുടർന്ന് ഇത് ഞങ്ങൾ ആഘോഷിച്ചു. ‘- യുവാവ് വ്യക്തമാക്കി.
എന്നാൽ ലോട്ടറി അടിച്ചതിനെ ശേഷമുള്ള യുവാവിന്റെ തീരുമാനം ഏവരെയും അമ്പരപ്പിച്ചു. ആയുഷ്കാലം മുഴുവൻ സുഖമായി ജീവിക്കാനുള്ള പണം കിട്ടിയിട്ടും ജോലിക്ക് പോകാനാണ് യുവാവിന്റെ തീരുമാനം. ഇതിനെ അഭിനന്ദിക്കുകയാണ് സോഷ്യൽ മീഡിയ. പണം കണ്ട് കണ്ണ് മഞ്ഞളിച്ചില്ലെന്നും, ഇങ്ങനെയായിരിക്കണം യുവാക്കളായാൽ എന്നൊക്കെയാണ് സോഷ്യൽ മീഡിയ പറയുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]