രാജ്കോട്ട്∙ അയർലൻഡിനെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ സ്മൃതി മന്ഥാനയ്ക്കു സെഞ്ചറി. 70 പന്തുകളിൽനിന്നാണ് സ്മൃതി രാജ്യാന്തര കരിയറിലെ 12–ാം സെഞ്ചറി സ്വന്തമാക്കിയത്. 80 പന്തുകളിൽ 135 റൺസെടുത്ത് സ്മൃതി പുറത്തായി. മത്സരം 29 ഓവറുകൾ പിന്നിടുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 247 റൺസെന്ന നിലയിലാണ് ഇന്ത്യ.
ഓപ്പണർ പ്രതീക റാവൽ (84 പന്തില്‍ 85), റിച്ച ഘോഷ് എന്നിവരാണു ക്രീസിൽ. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളിൽ ഗംഭീര വിജയങ്ങൾ നേടിയ ഇന്ത്യ നേരത്തേ തന്നെ പരമ്പര വിജയിച്ചിരുന്നു. രാജ്കോട്ടിൽ നടന്ന രണ്ടാം മത്സരത്തിൽ സ്മൃതി അർധ സെഞ്ചറിയുമായി തിളങ്ങി. 54 പന്തിൽ 73 റൺസാണ് സ്മൃതി രണ്ടാം മത്സരത്തിൽ നേടിയത്.
English Summary:
India vs Ireland Third ODI Match Updates
TAGS
Indian Cricket Team
Ireland Cricket Team
ODI Cricket
Cricket
India Women’s National Cricket Team
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]