മാഞ്ചസ്റ്റർ ∙ ഇംഗ്ലിഷ് പ്രിമിയർ ലീഗിൽ തകർപ്പൻ പ്രകടനവുമായി രണ്ടാം സ്ഥാനത്തു തുടരുന്ന ആർസനലിനെ എഫ്എ കപ്പിൽനിന്ന് ‘ഗെറ്റൗട്ടടിച്ച്’ മാഞ്ചസ്റ്റർ യുണൈറ്റഡ്. മൂന്നാം റൗണ്ട് മത്സരത്തിൽ ആർസനലിന്റെ തട്ടകത്തിൽ പെനൽറ്റി ഷൂട്ടൗട്ടിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിജയം. നിശ്ചിത സമയത്ത് മത്സരം 1–1ന് സമനിലയിൽ അവസാനിച്ചതോടെയാണ് വിജയികളെ കണ്ടെത്താൻ ഷൂട്ടൗട്ട് വേണ്ടിവന്നത്. ഷൂട്ടൗട്ടിൽ 5–3നാണ് യുണൈറ്റഡിന്റെ വിജയം. എക്സ്ട്രാ ടൈമിലേക്കു നീണ്ട കളിയിൽ അവസാന നിമിഷങ്ങളിൽ നേടിയ ഗോളുകളിൽ ടാംവർത്തിനെ 3–0നു തോൽപിച്ച് ടോട്ടനം ഹോട്സ്പറും നാലാം റൗണ്ടിലെത്തി.
ഇംഗ്ലിഷ് പ്രിമിയർ ലീഗിലെയും ചാംപ്യൻസ് ലീഗിലെയും തിരിച്ചടികളുടെ ദേഷ്യം എഫ്എ കപ്പിൽ തീർത്ത മാഞ്ചസ്റ്റർ സിറ്റി നാലാം ഡിവിഷൻ ക്ലബ് സാൽസ്ഫോർഡിനെതിരെ 8–0നു ജയിച്ചുകയറി. യുവതാരങ്ങളുമായി ഇറങ്ങിയാണ് സിറ്റിയുടെ ജയം. ഹോം ഗ്രൗണ്ടായ ഇത്തിഹാദ് സ്റ്റേഡിയത്തിൽ ജയിംസ് മക്കറ്റി സിറ്റിക്കായി ഹാട്രിക് തികച്ചു. ജെറമി ഡോകു 2 ഗോൾ നേടി. ഡിവിൻ മുബാമ, നിക്കോ ഒറീലി, ജാക്ക് ഗ്രീലിഷ് എന്നിവരും ലക്ഷ്യം കണ്ടു.
മുൻ യുണൈറ്റഡ് താരങ്ങളായ ഡേവിഡ് ബെക്കാം, റയാൻ ഗിഗ്സ്, പോൾ ഷോൾസ്, ഗാരി നെവിൽ, ഫിൽ നെവിൽ, നിക്കി ബട്ട് എന്നിവർ ഉടമകളായ ക്ലബ്ബാണ് സാൽസ്ഫോർഡ്.
English Summary:
Manchester City demolished Salford 8-0 in the FA Cup, with James McAtee scoring a hat-trick. Tottenham Hotspur also progressed, beating Tranmere 3-0 in extra time.
TAGS
Manchester City
Football
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]