മുംബൈ ∙ ഐസിസി ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീം പ്രഖ്യാപനം അടുത്തയാഴ്ചത്തേക്ക് നീളും. ചാംപ്യൻസ് ട്രോഫി ടീമിനെ തിരഞ്ഞെടുക്കുന്നതിനുള്ള സിലക്ഷൻ കമ്മിറ്റി യോഗം ഈ മാസം 18, 19 തീയതികളിലൊന്നിൽ നടക്കുമെന്ന് ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല അറിയിച്ചു.
ടൂർണമെന്റിനുള്ള പ്രാഥമിക ടീം ലിസ്റ്റ് സമർപ്പിക്കാനുള്ള സമയപരിധി ഇന്നലെ അവസാനിച്ചിരുന്നു. ഇക്കാര്യത്തിൽ ബിസിസിഐ ഐസിസിയോട് ഇളവ് ചോദിച്ചതായാണ് വിവരം. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര ടീമിനെയും ഇന്ത്യ പ്രഖ്യാപിച്ചിട്ടില്ല.
എന്നാൽ അഫ്ഗാനിസ്ഥാൻ, ബംഗ്ലദേശ്, ന്യൂസീലൻഡ് ടീമുകൾ ഇന്നലെ ചാംപ്യൻസ് ട്രോഫി ടീമിനെ പ്രഖ്യാപിച്ചു. ഫെബ്രുവരി 19ന് ആരംഭിക്കുന്ന ചാംപ്യൻസ് ട്രോഫിയിൽ 20ന് ബംഗ്ലദേശിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.
English Summary:
ICC Champions Trophy: India delays champions trophy team announcement
TAGS
Sports
International Cricket Council (ICC)
Board of Cricket Control in India (BCCI)
Mumbai News
Indian Cricket Team
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]