സ്റ്റൈല്‍ സ്റ്റേറ്റ്മെന്റുകളും ബോള്‍ഡ് ലുക്കിനുമൊപ്പം സാമൂഹിക വിഷയങ്ങളില്‍ അഭിപ്രായം പ്രകടിപ്പിച്ച് രംഗത്തെത്തുന്ന സെലിബ്രിറ്റികളില്‍ പ്രധാനിയാണ് കിം കര്ദാഷിയാന്. ഇപ്പോള്‍ ലോസ് ആഞ്ജലിസില്‍ പടര്‍ന്നുപിടിക്കുന്ന തീയണയ്ക്കാൻ രാപ്പകല്‍ കഷ്ടപ്പെടുന്ന അഗിനിരക്ഷാസേനാംഗങ്ങള്ക്ക് വേണ്ടി ശബ്ദമുയര്‍ത്തി രംഗത്തുവന്നിരിക്കുകയാണ് താരം. ശരീരത്തിലെ ഓരോ അണുവിലേയും ശക്തിയുപയോഗിച്ചാണ് അഗ്നിരക്ഷാസേനാംഗങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ അവര്‍ക്ക് ലഭിക്കുന്നത് തുച്ഛമായ വേതനം മാത്രമാണെന്നാണ് കിം കര്ദാഷിയാന് പറയുന്നത്. സമൂഹമാധ്യമങ്ങളിലൂടെയാണ് കര്ദാഷിയാന് തന്റെ അഭിപ്രായം അറിയിച്ചത്. തീ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ അഗ്നിവ്യാപനത്തെ തടയാനായി തടവുപുള്ളികളെ വിന്യസിച്ചിട്ടുണ്ട്. ഇവര്‍ക്ക് മണിക്കൂറില്‍ 1 ഡോളറാണ് സര്‍ക്കാര്‍ നല്‍കുന്നത്. ഇതിനെ കുറിച്ചായിരുന്നു കര്‍ദാഷിയാന്റെ കുറിപ്പ്.
കുറിപ്പ് ഇങ്ങനെ:
എന്റെ സിറ്റി കത്തിച്ചാമ്പലായിക്കൊണ്ടിരിക്കുന്നത് കാണുകയായിരുന്നു ഞാന്‍. തീയണയ്ക്കാന്‍ പ്രയാസപ്പെടുന്ന, തടവില്‍ നിന്ന് പ്രതിരോധത്തിന്റെ മുന്‍നിരയിലെത്തിയ നിരവധി അഗ്നിരക്ഷാസേനാംഗങ്ങളോട് ഞാന്‍ സംസാരിച്ചു. വിശ്രമമില്ലാതെ രാത്രിയും പകലും അവര്‍ കഷ്ടപ്പെടുകയാണ്. ശരീരത്തിലെ ഓരോ അണുവിന്റേയും ശക്തി അവര്‍ പ്രയോഗിക്കുന്നു. അവരുടെ ജീവന് പോലും പണയപ്പെടുത്തിക്കൊണ്ട് നമ്മളെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നു. 24 മണിക്കൂറും അവര്‍ ജോലി ചെയ്യുകയാണ്. ചിലര്‍ ഇതിനോടകം തീപ്പൊള്ളലേറ്റ് മരണപ്പെട്ടു. ചിലര്‍ പരിക്കേറ്റ് കിടക്കുന്നു. അവരെ ഞാന്‍ ഹീറോകളായാണ് കണക്കാക്കുന്നത്.
ജീവന് പണയം വെച്ച് മറ്റുള്ളവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമ്പോഴും ജയിലില്‍ നിന്നെത്തിയ ഇവര്‍ക്ക് മണിക്കൂറില്‍ 1 ഡോളര്‍ വീതമാണ് നല്‍കുന്നത്. 1984ല്‍ എത്രയാണോ ഇവര്‍ക്ക് കൊടുത്തിരുന്നത്, അതേ തുകയാണ് ഇപ്പോഴും കൊടുക്കുന്നത്. വിലക്കയറ്റം ഉണ്ടാകുമ്പോഴും ഈ വേതനത്തില്‍ മാത്രം മാറ്റമില്ല. ഈ വര്‍ഷം അഞ്ച് ഡോളര്‍ വീതം നല്കാന് കരാര്‍ ഉണ്ടാക്കിയെങ്കിലും അത് നടപ്പായില്ല. – കിം പറഞ്ഞു.
ലോസ് ആഞ്ജലിസില്‍ തീ നിയന്ത്രണാതീതമായി വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ അഗ്നിരക്ഷാപ്രവര്ത്തനങ്ങള്ക്കായി ആയിരക്കണക്കിന് തടവുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. ഇതില്‍ സ്ത്രീകളും ഉള്‍പ്പെടുന്നുണ്ട്. തീപ്പിടിത്തം വ്യാപിക്കുമ്പോള്‍ തടവുകാരുടെ എണ്ണവും വര്‍ധിപ്പിക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]