ലോസ് ആഞ്ജലിസ്: ഹോളിവുഡ് സിനിമാവ്യവസായ തലസ്ഥാനമായ ലോസ് ആഞ്ജലിസിൽ കാട്ടുതീ പടരുന്നതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെ താനും കുടുംബവും സുരക്ഷിതയാണെന്ന് അറിയിച്ച് നടി പ്രീതി സിന്റ. എൽ.എ.യിലെ ചുറ്റുമുള്ള പ്രദേശങ്ങൾ തീയിൽപ്പെട്ട് നശിക്കുന്ന ഒരു ദിവസം കാണേണ്ടിവരുമെന്ന് കരുതിയിരുന്നില്ലെന്ന് നടി എക്സിൽ കുറിച്ചു.
‘സുഹൃത്തുക്കളും കുടുംബാംഗങ്ങളും പ്രദേശത്ത് നിന്ന് ഒഴിഞ്ഞുപോകുകയോ ആവശ്യമായ ജാഗ്രത പുലർത്തുകയോ ചെയ്തിട്ടുണ്ട്. ചുറ്റുമുണ്ടായിരിക്കുന്ന ദുരന്തത്തിന് സാക്ഷിയായി എന്റെ ഹൃദയംതകർന്നിരിക്കുന്നു. അതേസമയം, സുരക്ഷിതയാണ് എന്നതിൽ ദൈവത്തോട് ന്നദി പറയുന്നു. ഈ തീപിടുത്തത്തിൽ കുടിയിറക്കപ്പെട്ടവർക്കും എല്ലാം നഷ്ടപ്പെട്ടവർക്കുമൊപ്പമാണ് ചിന്തകളും പ്രാർഥനയും. കാറ്റ് ഉടൻ ശമിക്കുമെന്നും തീ നിയന്ത്രണവിധേയമാകുമെന്നും പ്രതീക്ഷിക്കുന്നു’, പ്രീതി എക്സിൽ കുറിച്ചു.
കെന്നത് കാട്ടുതീ ദുരന്തത്തിൽപ്പെട്ട് 16 പേർക്ക് ജീവൻ നഷ്ടമായാതായാണ് അവസാനം പുറത്തുവരുന്ന റിപ്പോർട്ടുകൾ. നൂറുകണക്കിനാളുകൾക്ക് പൊള്ളലേറ്റു. ഹോളിവുഡ് നടീനടന്മാരുടെ വീടുകളടക്കം പതിനായിരത്തിലേറെ കെട്ടിടങ്ങൾ കത്തിനശിച്ചു. അപ്പാർട്ട്മെന്റുകൾ, സ്കൂളുകൾ, വാഹനങ്ങൾ, വ്യാപാര-വ്യവസായ കേന്ദ്രങ്ങൾ എന്നിവയെല്ലാം അഗ്നിക്കിരയായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]