കൊച്ചി ∙ കേരളത്തിന്റെ സ്വന്തം കളരിപ്പയറ്റ് ഇത്തവണത്തെ ദേശീയ ഗെയിംസിൽ മത്സരക്കളരിക്കു പുറത്തായെങ്കിലും മഹാരാഷ്ട്ര, മധ്യപ്രദേശ് സംസ്ഥാനങ്ങളിൽ പ്രചാരമുള്ള മല്ലകമ്പ് ഉത്തരാഖണ്ഡ് ഗെയിംസിലുമുണ്ട്. കഴിഞ്ഞ രണ്ടു ദേശീയ ഗെയിംസിലും മല്ലകമ്പ് മത്സര ഇനമായിരുന്നു. കഴിഞ്ഞ ഗെയിംസിൽ ഈയിനത്തിലെ മുഴുവൻ സ്വർണവും മഹാരാഷ്ട്ര നേടി.
എന്താണ് മല്ലകമ്പ് ?
ആയോധനകലയും ജിംനാസ്റ്റിക്സും ഒത്തുചേരുന്ന കായിക ഇനമായ മല്ലകമ്പിന്റെ ഉത്ഭവം 200 വർഷങ്ങൾക്കു മുൻപു മഹാരാഷ്ട്രയിലാണ്. മല്ലയുദ്ധത്തിലെ ‘മല്ല’യും വടിയെന്ന് അർഥമുള്ള ‘കമ്പും’ ചേർന്നതാണു മല്ലകമ്പ്. കുത്തനെ ഉറപ്പിച്ചു നിർത്തിയിരിക്കുന്ന തൂണിൽ കയറിയുള്ള അഭ്യാസങ്ങളാണ് മല്ലകമ്പിലുള്ളത്. പണ്ട് ഗുസ്തിക്കാരും യുദ്ധവീരൻമാരും പരിശീലനം നടത്തിയിരുന്നത് ഇങ്ങനെയായിരുന്നത്രേ.
1958ലെ ദേശീയ ജിംനാസ്റ്റിക്സ് ചാംപ്യൻഷിപ്പിൽ മല്ലകമ്പിനെ ഉൾപ്പെടുത്തിയിരുന്നു. 1962ൽ ആദ്യ ദേശീയ മല്ലകമ്പ് ചാംപ്യൻഷിപ് നടന്നു. 2022ൽ ഗുജറാത്തിൽ നടന്ന ദേശീയ ഗെയിംസിൽ മല്ലകമ്പ് ആദ്യമായി മത്സര ഇനമായി. വ്യക്തിഗതമായും ടീമായും മത്സരങ്ങളുണ്ട്. ജിംനാസ്റ്റിക്സിലെ പോലെ താരങ്ങളുടെ പ്രകടനം വിലയിരുത്തിയാണു പോയിന്റ്. മഹാരാഷ്ട്രയും മധ്യപ്രദേശുമാണു കളിയിലെ കേമൻമാർ. മല്ലകമ്പിൽ കേരള താരങ്ങൾ മത്സരത്തിനില്ല.
മല്ലകമ്പ് 3 തരം
1. തൂണിൽ കയറിയുള്ള മല്ലകമ്പ്: കുത്തനെ നിർത്തിയിരിക്കുന്ന തൂണിൽ കയറിയുള്ള അഭ്യാസം. 2.6 മീറ്റർ ഉയരവും അടിഭാഗത്ത് 55 സെന്റിമീറ്റർ ചുറ്റളവും മുകൾ ഭാഗത്ത് 35 സെന്റിമീറ്റർ ചുറ്റളവുമാണ് തൂണിനുള്ളത്.
2. തൂങ്ങിക്കിടക്കുന്ന മല്ലകമ്പ്: ചങ്ങലയിലോ കൊളുത്തിലോ നിലം തൊടാതെ തൂങ്ങിക്കിടക്കുന്ന ചെറിയ തൂണിൽ കയറിയുള്ള അഭ്യാസം.
3. കയറിലുള്ള മല്ലകമ്പ്: തൂണില്ല. പകരം തൂങ്ങിക്കിടക്കുന്ന കയറിലാണ് അഭ്യാസം. 5.5 മീറ്റർ നീളവും 2 സെന്റിമീറ്റർ വ്യാസവുമുള്ളതാണു കയർ.
റിലേയ്ക്ക് പുതിയ ടീം
കൊച്ചി ∙ ദേശീയ ഗെയിംസ് അത്ലറ്റിക്സിലെ റിലേ ഇനങ്ങളിൽ പങ്കെടുക്കുന്ന സംസ്ഥാന ടീമുകളെ ഓപ്പൺ ട്രയൽസിലൂടെ തിരഞ്ഞെടുക്കാൻ അത്ലറ്റിക്സ് ഫെഡറേഷൻ അനുമതി നൽകി. യോഗ്യത നേടിയ റിലേ ടീമുകളിലെ താരങ്ങളെ മാത്രമേ സംസ്ഥാന ടീമിൽ ഉൾപ്പെടുത്താവൂവെന്നു നേരത്തേ ഫെഡറേഷൻ നിർദേശിച്ചിരുന്നു.
ഇതിനെതിരെ വിവിധ സംസ്ഥാന അസോസിയേഷനുകൾ രംഗത്തെത്തി. തുടർന്നാണ് റിലേ ടീമുകളെ പ്രത്യേകം സിലക്ഷൻ ട്രയൽസിലൂടെ തിരഞ്ഞെടുക്കാൻ അനുമതി നൽകിയത്. കേരളത്തിന്റെ റിലേ ടീമുകളുടെ തിരഞ്ഞെടുക്കാനുള്ള ട്രയൽസ് നാളെ 8 മുതൽ കാലിക്കറ്റ് സർവകലാശാല സ്റ്റേഡിയത്തിൽ നടക്കും.
8 ഇനങ്ങളിൽ കേരളം ഇല്ല
ദേശീയ ഗെയിംസിൽ 8 ഇനങ്ങളിൽ കേരളം മത്സരത്തിനില്ല. ഗോൾഫ്, ഹോക്കി, കബഡി, ലോൺബോൾ, മല്ലകമ്പ്, യോഗാസന, ടെന്നിസ്, മോഡേൺ പെന്റാത്ലൺ എന്നീ ഇനങ്ങളിലാണു കേരളം യോഗ്യത നേടാതെ പോയത്.
ഇതോടെ ഗെയിംസിലെ 34 മത്സര ഇനങ്ങളിൽ 26 എണ്ണത്തിലേ കേരളത്തിന്റെ പ്രാതിനിധ്യമുണ്ടാവൂ. ഇതിനൊപ്പം പ്രദർശന ഇനമായ കളരിപ്പയറ്റിലും കേരള താരങ്ങളുണ്ടാകുമെന്ന് കേരള ഒളിംപിക് അസോസിയേഷൻ സെക്രട്ടറി ജനറൽ എസ്. രാജീവ് പറഞ്ഞു.
English Summary:
Malakkamp: Malakkamp, a martial art from Maharashtra and Madhya Pradesh, is featured in the National Games. This exciting sport, combining gymnastics and wrestling, showcases incredible athleticism and skill.
TAGS
Sports
Kalaripayattu
Gymnastics
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]