ഈച്ച എന്ന രാജമൗലി ചിത്രത്തിലൂടെ മലയാളി പ്രേക്ഷകര്‍ക്കും സുപരിചിതനാണ് തെലുഗ് നടന് കിച്ചസുദീപ്. നിരവധി മികച്ച വേഷങ്ങളിലൂടെ അദ്ദേഹം അതിവേഗം ജനപ്രിയനായി മാറി. അദ്ദേഹത്തിന്റെ ഡബ് ചെയ്തിറങ്ങുന്ന മലയാള ചിത്രങ്ങള്‍ക്കും ആരാധകര്‍ ഏറെയാണ്. ഇപ്പോഴിതാ പൊതുവേദിയില്‍ മലയാളം ഗാനം ആലപിച്ച് കൈയടി നേടിയിരിക്കുയാണ് താരം.
കന്നഡ ടെലിവിഷനിലെ സംഗീത റിയാലിറ്റി ഷോയില്‍ മലയാളത്തിലെ കാന്താ ഞാനും വരാം എന്ന ഗാനമാണ് അദ്ദേഹം പാടിയത്. വരികള്‍ പരമാവധി തെറ്റിക്കാതെ അതേ ഈണത്തില്‍ പാടാന്‍ കിച്ച സുദ്ദീപ് ശ്രമിക്കുന്നുണ്ട്. പാട്ട് കേട്ട് സന്തോഷം പ്രകടിപ്പിക്കുന്ന ഭാര്യ പ്രിയയെയും വീഡിയോയില്‍ കാണിക്കുന്നുണ്ട്. കിച്ച സുദീപിന്റെ ഭാര്യ പ്രിയ സുദീപ് മലയാളി കൂടിയാണ്. 2001ലായിരുന്ന ഇരുവരുടെയും വിവാഹം.
വിജയ് കാര്‍ത്തികേയ സംവിധാനം ചെയ്ത മാക്സാണ് കിച്ച സുദീപിന്റെ പുതിയ ചിത്രം. ഡിസംബര്‍ 25നായിരുന്നു ഈ ത്രില്ലര്‍ ചിത്രം റിലീസ് ചെയ്തത്. വരലക്ഷ്മി ശരത്കുമാര്, സുനില്‍ ഇളവരശ്, ഉഗ്രം മഞ്ജു തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തിലുണ്ട്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]