തിരുവനന്തപുരം: ബഹിരാകാശത്ത് ഉപഗ്രഹങ്ങളെ കൂട്ടിയോജിപ്പിക്കുന്ന ഇന്ത്യയുടെ സ്പേസ് ഡോക്കിംഗ് പരീക്ഷണം മാറ്റിവച്ചതായി ഐ.എസ്.ആർ.ഒ അറിയിച്ചു. നാളെയാണ് സ്പേസ് ഡോക്കിംഗ് പരീക്ഷണം നടത്താൻ നിശ്ചയിച്ചിരുന്നത്. ഉപഗ്രഹങ്ങൾ തമ്മിൽ ദൂരം കുറച്ചുകൊണ്ടുവരുന്നതിന്റെ വേഗം കൂടിയതാണ് പരീഷണം മാറ്റിവച്ചതിന് പിന്നിൽ. ഉപഗ്രഹങ്ങൾ സുരക്ഷിതമെന്നും ഐ.എസ്.ആർ.ഒ അറിയിച്ചു. നാളെ രാവിലെ എട്ടിനും എട്ടേമുക്കാലിനും ഇടയിലാണ് പരീക്ഷണം നടത്താനിരുന്നത്.
While making a maneuver to reach 225 m between satellites the drift was found to be more than expected, post non-visibility period.
The planned docking for tomorrow is postponed. Satellites are safe.
Stay tuned for updates.#ISRO #SPADEX
— ISRO (@isro) January 8, 2025
ചൊവ്വാഴ്ച നടത്താനിരുന്ന പരീക്ഷണം പേടകങ്ങൾ കൃത്യമായ അകലത്തിൽ എത്താത്തതിനെ തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു. ദൗത്യം വിജയിച്ചാൽ സ്പേസ് ഡോക്കിംഗ് നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും.
ഐ.എസ്.ആർ.ഒ ചെയർമാൻ എസ്. സോമനാഥിന്റെ ഔദ്യോഗിക കാലാവധിയിലെ അവസാന ബഹിരാകാശ പരീക്ഷണമാണെന്ന പ്രത്യേകതയുമുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഡിസംബർ 30നാണ് ഡോക്കിംഗ് പരീക്ഷണത്തിനായി രണ്ട് ഉപഗ്രഹങ്ങൾ വിക്ഷേപിച്ചത്. 476 കിലോമീറ്റർ ഉയരത്തിൽ ഭൂമിയെ ചുറ്റുന്ന 220 കിലോഗ്രാംവീതം ഭാരമുള്ള ചേസർ, ടാർജറ്റ് എന്നീ 2 ഉപഗ്രഹങ്ങളെയാണ് കൂട്ടിച്ചേർക്കുന്നത്. വിമാനത്തിന്റെ 36 ഇരട്ടി വേഗതയിൽ (മണിക്കൂറിൽ 28,800 കിലോമീറ്റർ) പായുന്ന രണ്ട് ഉപഗ്രഹങ്ങളെയാണ് കൂട്ടിചേർക്കുന്നത്. ഇതുതന്നെയാണ് വെല്ലുവിളി. ഡോക്കിംഗ് സാങ്കേതിക ഇന്ത്യ സ്വന്തമായി വിദ്യ വികസിപ്പിച്ചതാണ്. ഇതിന് ഭാരതീയ ഡോക്കിംഗ് സിസ്റ്റം എന്ന പേരിൽ പേറ്റന്റും എടുത്തിട്ടുണ്ട്.