
.news-body p a {width: auto;float: none;}
തിരുവനന്തപുരം: വർഷം 2009 മേയ് ഒന്ന്, വേണുഗോപാലിനും ഇന്ദിരയ്ക്കും ആദ്യത്തെ കൺമണിയായി ഹെലൻ ജനിച്ച ദിവസം. മകളെ കൈകളിലേക്ക് എടുക്കുമ്പോൾ വേണുഗോപാൽ ആദ്യം നോക്കിയത് വിരലിലേക്കായിരുന്നു. സ്കൂൾ കലോത്സവങ്ങളിൽ തനിക്ക് പൂർത്തിയാക്കാൻ കഴിയാത്ത സ്വപനം ആ കൈകളിലൂടെ നേടിയെടുക്കണം എന്ന ആഗ്രഹമായിരുന്നു അതിന് പിന്നിൽ.
കുട്ടിക്കാലം മുതൽ വയലിൻ പഠിക്കാൻ വേണു ആഗ്രഹിച്ചെങ്കിലും സാധിച്ചത് 22ാം വയസിലാണ്. എന്നാൽ ആറാം വയസിൽ തന്റെ ഗുരു ജോയ് മാത്യു കണ്ണന്താനത്തിന്റെ ശിക്ഷണത്തിൽ വേണു, ഹെലനെ വയലിന്റെ ആദ്യാക്ഷരങ്ങൾ പഠിപ്പിച്ചു. ഇന്ന് സ്കൂൾ കലോത്സവത്തിന്റെ നാലാം ദിവസം വേദി മണിമലയാറിൽ എച്ച്.എസ് വിഭാഗത്തിൽ ഹെലൻ വയലിനിൽ വിസ്മയം തീർത്തു. മൂന്നാം തവണയാണ് ഹെലൻ കലോത്സവത്തിന്റെ ഭാഗമാകുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മകൾ ജനിച്ചത് മുതൽ തന്റെ ഗുരുവിനെക്കൊണ്ട് വയലിൻ അഭ്യസിപ്പിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നെന്ന് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥനായ വേണുഗോപാൽ പറഞ്ഞു. കോട്ടയ്ക്കൽ ഗവ. രാജാസ് ഹയർസെക്കന്ററി സ്കൂൾ വിദ്യാർത്ഥിനിയാണ് ഹെലൻ. പഠനത്തിലും മിടുമിടുക്കിയായ ഹെലന് ശാസ്ത്രീയ സംഗീതത്തിലും താൽപര്യമുണ്ട്. മാർട്ടിന ചാൾസാണ് ഇഷ്ട വയലിനിസ്റ്റ്.