മെൽബൺ: മെൽബണിൽ നിന്ന് 300 യാത്രക്കാരുമായി ടേക്ക് ഓഫിനൊരുങ്ങിയ ഇത്തിഹാദ് എയർവേയ്സിന്റെ വിമാനത്തിന്റെ ലാൻഡിംഗ് ഗിയറിന് തീപിടിച്ച് രണ്ട് ചക്രങ്ങൾ പൊട്ടിത്തെറിച്ചു
ഓസ്ട്രേലിയയിലെ മെൽബൺ വിമാനത്താവളത്തിൽ ഞായറാഴ്ച പുലർച്ചെയോടെ സംഭവം നടന്നത്.
ഇത്തിഹാദ് എയർവേയ്സിന്റെ ഇവൈ461 വിമാനം ടേക്ക് ഓഫി ചെയ്യുന്നതിനിടെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ലാൻഡിംഗ് ഗിയറിന് തീപിടിച്ചതിനെ തുടർന്ന് വിമാനം അടിയന്തരമായി നിറുത്തുകയായിരുന്നുവെന്ന് വിമാനത്തിലെ യാത്രക്കാരൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തുടർന്ന് വിമാനത്തിലുണ്ടായിരുന്ന 289 യാത്രക്കാർ പുറത്തിറങ്ങി ടെർമിനലിലേക്ക് മടങ്ങി. ടയർ പൊട്ടിത്തെറിച്ചതായുള്ള വിവരത്തെ തുടർന്ന് മുൻകരുതൽ നടപടിയെന്ന നിലയിൽ അഗ്നി ശമന സേനംഗങ്ങൾ സ്ഥലത്തെത്തി അടിയന്തര നടപടികൾ സ്വീകരിച്ചു. അതേസമയം വിമാനത്തിന്റെ ടയറുകൾക്ക് കേടുപാടുകൾ സംഭവിച്ചതിനാൽ റൺവെയിൽ നിന്ന് മാറ്റാൻ കഴിഞ്ഞില്ല. നിലവിൽ അറ്റകുറ്റപ്പണികൾ പുരോഗമിക്കുകയാണ്.
സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോകളിൽ വിമാനത്തിൽ നിന്ന് പുക ഉയരുന്നതായി കാണാം. എന്നാൽ ടേക്ക് ഓഫിനിടെ ഉണ്ടായ ഒരു പതിവ് സംഭവമാണ് ഇതെന്നും വിമാനത്തിന് തീപിടിച്ചിട്ടില്ലെന്നും എയലൈൻസ് വാർത്താക്കുറിപ്പിൽ അറിയിച്ചു. വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരെയും ജീവനക്കാരെയും പരിക്കുകളൊന്നും കൂടാതെ സുരക്ഷിതമായി ഇറക്കി. കഴിയുന്നത്ര വേഗത്തിൽ യാത്ര തുടരുന്നതിന് അവരെ സഹായിക്കാൻ തങ്ങളുടെ ടീമുകൾ പ്രവർത്തിക്കുന്നുണ്ടെന്നും എയർലൈൻ അറിയിച്ചു. ഇത്തിഹാദ് എയർവേയ്സ് ഉണ്ടായ അസൗകര്യത്തിൽ ആത്മാർത്ഥമായി ഖേദിക്കുന്നു. ഞങ്ങളുടെ അതിഥികളുടെയും ജീവനക്കാരുടെയും സുരക്ഷയും സൗകര്യവുമാണ് ഞങ്ങളുടെ മുൻഗണനയെന്നും ഇത്തിഹാദ് എയർവേയ്സ് വക്താവ് പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]