
സ്വന്തം ലേഖകൻ
റിയാദ്: കേരളത്തില്‍ നിന്ന് കാല്‍നടയായി ഹജ്ജിന് പുറപ്പെട്ട ശിഹാബ് ചോറ്റൂരിന്റെ കൂടെ നടക്കുകയായിരുന്ന മലയാളി സൗദി അറേബ്യയില്‍ കാറിടിച്ച് മരിച്ചു.
മലപ്പുറം വണ്ടൂര്‍ കൂരാട് സ്വദേശി അബ്ദുല്‍ അസീസ് (47) ആണ് മരിച്ചത്. ഖസീം പ്രവിശ്യയിലെ അല്റസ്സില് ജോലി ചെയ്യുന്ന അബ്ദുല്‍ അസീസ് അവിടെനിന്ന് 20 കിലോമീറ്റര്‍ അകലെ റിയാദ് അല്‍ഖബറക്ക് സമീപം റിയാദ്-മദീന എക്സ്പ്രസ് ഹൈവേയിലുണ്ടായ അപകടത്തിലാണ് മരിച്ചത്.
ഏതാനും നാള് മുമ്ബ് സൗദിയിലേക്ക് പ്രവേശിച്ച ശിഹാബ് ചേറ്റൂര്‍, സൗദി അറേബ്യയിലെ ഖസീം പ്രവിശ്യയില്‍ അല്‍റസ് പിന്നിട്ട് മദീന റോഡിലൂടെയാണ് ഇപ്പോള്‍ നടക്കുന്നത്. ഓരോ പ്രദേശത്ത് നിന്നും ആളുകള്‍ ആകൃഷ്ടരായി ശിഹാബിനോടൊപ്പം നടക്കാന്‍ കൂടുന്നുണ്ട്. അങ്ങനെ കഴിഞ്ഞ ദിവസം ഒപ്പം നടന്നുതുടങ്ങിയതാണ് അബ്ദുല്‍ അസീസ്. എക്സ്പ്രസ് ഹൈവേയുടെ ഓരത്ത് കൂടി നടന്നുപോകുമ്ബോള്‍ പിന്നില്‍ നിന്ന് അതിവേഗതയിലെത്തിയ കാറിടിച്ചായിരുന്നു അപകടം. തല്‍ക്ഷണം മരണം സംഭവിച്ചു. ഭാര്യ – ഹഫ്സത്ത്. മക്കള്‍ – താജുദ്ദീന്, മാജിദ്, ശംസിയ. നിയമ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് ഉനൈസ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റിയും അല്‍റസ്സ് ഏരിയ കമ്മിറ്റിയും രംഗത്തുണ്ട്.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]