
സ്വന്തം ലേഖിക
ഇടുക്കി: അങ്കമാലി – ശബരി റെയില്‍പാത പദ്ധതി ഇല്ലാതാക്കാനുള്ള റെയില്‍വേ നടപടി ജനവിരുദ്ധമെന്ന് ഡീന്‍ കുര്യാക്കോസ് എം പി.
സദ്യയ്ക്ക് വിളിച്ച ശേഷം ഭക്ഷണമില്ല എന്ന അവസ്ഥയാണ്. ഒരു നാടിനോടുള്ള അവഹേളനമാണ് ഇതെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു.
വാജ്പേയി സര്‍ക്കാരിന്റെ കാലത്ത് പ്രഖ്യാപിച്ച പദ്ധതി ഈ സര്‍ക്കാര്‍ ഇല്ലാതാക്കുകയാണ്. കഴിഞ്ഞ ബജറ്റില്‍ 100 കോടി വകയിരുത്തിയ പദ്ധതിയാണ്. ഇപ്പോള്‍ വിചിത്ര നിലപാടിലേക്ക് എത്തിയത് ആരുടെ പ്രേരണ മൂലമാണെന്നും അദ്ദേഹം ചോദിച്ചു.
ഇടുക്കി ജില്ലയെ റെയില്‍വേ മാപ്പിലേക്ക് എത്തിക്കാന്‍ കഴിയുമായിരുന്നു. കാര്‍ഷിക മേഖലയ്ക്ക് ഏറെ പ്രാധാന്യം ലഭിക്കുന്ന പദ്ധതിയാണ്. ഇത് ഒഴിവാക്കുന്നതിലെ ആശങ്ക അറിയിച്ചു.
ചെങ്ങന്നൂര്‍ – പമ്പ വരെ പുതിയ പാത ദുരൂഹമാണെന്നും ഡീന്‍ പറഞ്ഞു. അതേസമയം ബഫര്‍ സോണ്‍ വിധി പ്രതീക്ഷിച്ചതാണെന്നും ഡീന്‍ കുര്യാക്കോസ് പ്രതികരിച്ചു. പ്രതിഷേധത്തെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ നിലപാട് സ്വീകരിച്ചു. കേന്ദ്രവും അനുകൂല നിലപാട് സ്വീകരിച്ചതോടെ സുപ്രീം കോടതി അനുകൂലമായി. വിധി സ്വാഗതാര്‍ഹമെന്നും അദ്ദേഹം പറഞ്ഞു.
കരട് വിജ്ഞാപനം ഇറങ്ങിയതുള്‍പ്പടെയുള്ള മേഖലകള്‍ക്ക് ഒരു കിലോമീറ്റര്‍ ബഫര്‍ സോണ്‍ നിയന്ത്രണത്തില്‍ ഇളവ് നല്‍കിയാണ് കോടതി ഉത്തരവിറക്കിയത്. സംരക്ഷിത മേഖലയുുടെ ഒരു കിലോമീറ്റര്‍ പരിധിയില്‍ എന്നാല്‍ ഖനനത്തിന് വിലക്കുണ്ടാകും. 2022 ജൂണ്‍ മൂന്നിന് സുപ്രീം കോടതി പുറത്തിറക്കിയ ഉത്തരവിലാണ് ഭേദഗതി വരുത്തിയത്.
കരട്, അന്തിമ വിജ്ഞാപനങ്ങള്‍ ഇറങ്ങിയ മേഖലകള്‍ക്ക് പുറമെ ഇതിനായി സര്‍ക്കാരിന്റെ പരിഗണനയിലിരിക്കുന്ന മേഖലകള്‍ക്ക് കൂടിയാണ് ഇളവ് നല്തകിയിരിക്കുന്നത്. അന്തര്‍ സംസ്ഥാന അതിര്‍ത്തികളിലുള്ള സംരക്ഷിത മേഖലകള്‍ക്കും നിയന്ത്രണത്തിന് ഇളവ് അനുവദിച്ചിച്ചു.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]