
വിറ്റാമിൻ എ, കെ, സി, കാത്സ്യം, പൊട്ടാസ്യം, സോഡിയം, ആരോഗ്യകരമായ കൊഴുപ്പ്, ഫൈബര്‍ തുടങ്ങിയവ കുരുമുളകിൽ അടങ്ങിയിരിക്കുന്നു. രുമുളകിൽ ആന്റി ബാക്ടീരിയൽ, ആന്റി- ഇൻഫ്ലമേറ്ററി പദാർത്ഥങ്ങളും അടങ്ങിയിട്ടുണ്ട്. ഇതിൽ പൈപ്പറിൻ എന്നറിയപ്പെടുന്ന ഒരു ബയോ ആക്റ്റീവ് സംയുക്തവും അടങ്ങിയിരിക്കുന്നു.
കുരുമുളക് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
വിറ്റാമിന്‍ സി അടങ്ങിയ കുരുമുളക് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും ചുമ, ജലദോഷം, ആസ്ത്മ തുടങ്ങിയവയുടെ ബുദ്ധിമുട്ടുകളെ കുറയ്ക്കാനും സഹായിക്കും.
ഫൈബര്‍ അടങ്ങിയ കുരുമുളക് പതിവായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് വയര്‍ വീര്‍ത്തിരിക്കുന്ന അവസ്ഥ, ഗ്യാസ്, മലബന്ധം തുടങ്ങിയവയെ തടയാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.
ശരീരത്തിലെ രക്തയോട്ടം മെച്ചപ്പെടുത്താനും പോഷകങ്ങളെ ശരീരത്തിലേയ്ക്ക് ആഗിരണം ചെയ്യാനും കുരുമുളക് സഹായിക്കും.
കുരുമുളകിലെ ആന്റി ബാക്ടീരിയൽ, ആന്റി- ഇൻഫ്ലമേറ്ററി ഗുണങ്ങള്‍ സന്ധിവാതത്തെ തടയാന്‍ സഹായിക്കും.
കലോറിയെ കത്തിച്ചു കളയാന്‍ കുരുമുളകിലെ പൈപ്പറിൻ സഹായിക്കും. അതിനാല്‍ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും കുരുമുളക് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.
ആന്റി ബാക്ടീരിയൽ ഗുണങ്ങള്‍ അടങ്ങിയ കുരുമുളക് ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും ഗുണം ചെയ്യും.
ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]