
മാനന്തവാടി : ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന ഘട്ടത്തിൽ തനിക്കുണ്ടായത് വിഷമംകലർന്നുള്ള സന്തോഷമാണെന്ന് നടി പാർവതി തിരുവോത്ത് പറഞ്ഞു. വയനാട് സാഹിത്യോത്സവത്തിലെ ‘അവൾ ചരിത്രമെഴുതുകയാണ്’ എന്ന സെഷനിൽ മാധ്യമപ്രവർത്തക അന്ന എം. വെട്ടിക്കാടുമായി സംസാരിക്കുകയായിരുന്നു അവർ.
ആദ്യ പത്തുവർഷത്തിനകം ഏറ്റവും കൂടുതൽ ചിത്രങ്ങൾ അഭിനയിച്ചുതീർക്കണമെന്നും വയസ്സുകൂടുന്തോറും സിനിമയിൽ അവസരം കുറയുമെന്നാണ് സിനിമാ മേഖലയിലേക്ക് കടന്നുവരുമ്പോൾ സ്ത്രീകൾക്കുകിട്ടുന്ന ഉപദേശമെന്നും പാർവതി പറഞ്ഞു. പ്രതിരോധിക്കാൻ തുടങ്ങുന്ന നിമിഷംമുതൽ ജനസമൂഹം കൂടെയുണ്ടാകുമെന്നതിനുള്ള മികച്ച ഉദാഹരണമാണ് ഡബ്യു.സി.സി.യും അവരുടെ കൂട്ടായപ്രവർത്തനങ്ങളുമെന്നും അവർ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]