
ചിലര്‍ക്ക് വളരെ ചെറുപ്പത്തില്‍ തന്നെ തലമുടി നരയ്ക്കാറുണ്ട്. പല കാരണങ്ങള്‍ കൊണ്ടും അകാലനര ഉണ്ടാകാം. വിറ്റാമിനുകളുടെ കുറവ് കൊണ്ടും തലമുടി നരയ്ക്കാം. അതിനാല്‍ അകാലനരയെ അകറ്റാനും ആരോഗ്യമുള്ള തലമുടിക്കുമായി കഴിക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
അകാലനരയെ അകറ്റാനും ആരോഗ്യമുള്ള തലമുടിക്കുമായി കഴിക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
അയേണ്‍, ഫോളിക് ആസിഡ് തുടങ്ങിയവ അടങ്ങിയ ചീര പോലെയുള്ള ഇലക്കറികള്‍ കഴിക്കുന്നത് അകാലനരയെ തടയാനും തലമുടി വളരാനും സഹായിക്കും.
ബയോട്ടിന്‍ ധാരാളം അടങ്ങിയ വാള്‍നട്സ് കഴിക്കുന്നതും അകാലനരയെ അകറ്റാനും തലമുടിയുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
ബദാമില്‍ ബയോട്ടിനും വിറ്റാമിന്‍ ഇയും ഉള്ളതിനാല്‍ ഇവ അകാലനരയെ അകറ്റാന്‍ സഹായിക്കും.
ആന്റി ഓക്സിഡന്റുകളും വിറ്റാമിന്‍ സിയും അടങ്ങിയ നെല്ലിക്ക കഴിക്കുന്നതും അകാലനരയെ തടയാനും മുടിക്ക് കറുപ്പ് നിറം ലഭിക്കാനും സഹായിക്കും.
ആന്റി ഓക്സിഡന്റുകളും വിറ്റാമിന്‍ ബിയും അടങ്ങിയ കറിവേപ്പില ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും അകാലനരയെ തടയാന്‍ സഹായിക്കും.
ബീറ്റാ കരോട്ടിനും വിറ്റാമിന്‍ എയും അടങ്ങിയ ക്യാരറ്റ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് അകാലനരയെ തടയാനും തലമുടിയുടെ ആരോഗ്യത്തിനും ഗുണം ചെയ്യും.
ബീറ്റാ കരോട്ടിനും വിറ്റാമിന്‍ എയും അടങ്ങിയ മധുരക്കിഴങ്ങ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും അകാലനരയെ തടയാന്‍ സഹായിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]