
.news-body p a {width: auto;float: none;}
തിരുവനന്തപുരം ജില്ലയിലെ കുറ്റൃാണിക്ക് അടുത്തുള്ള ഒരു വീട്ടിലേക്കാണ് വാവാ സുരേഷിന്റെ ഇന്നത്തെ യാത്ര. രണ്ട് പാമ്പുകൾ ചുറ്റിപിണയുന്നു എന്ന് പറഞ്ഞാണ് ഒരാൾ വിളിച്ചത്. സ്ഥലത്ത് എത്തിയ വാവാ സുരേഷ് ചുറ്റും നിരീക്ഷിച്ചു. മാസങ്ങളായി ആൾത്താമസമില്ലാത്ത വീടിന് ചുറ്റും കാട് പിടിച്ചു കിടക്കുകയാണ്. അത് ഹിറ്റാച്ചി ഉയോഗിച്ച് വൃത്തിയാകാൻ വന്നപ്പോഴാണ് പാമ്പിനെ പണിക്കാർ കണ്ടത്. നല്ല വലിപ്പവും ആരോഗ്യവുമുള്ള അണലികളാണ് സ്ഥലത്തുള്ളതെന്ന് ഇഴഞ്ഞുപോയ പാടുകൾ കണ്ടപ്പോഴേ വാവാ സുരേഷിന് മനസിലായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇണചേർന്നുകൊണ്ടിരുന്ന അണലി പാമ്പുകളാണവ. ഈ സമയങ്ങളിൽ അണലികൾ കൂടുതൽ അപകടകാരികളാവും. ഈ പാമ്പുകളെ വാവാ സുരേഷ് അതിസാഹസികമായി പിടികൂടി. സ്ഥലത്ത് ഇനിയും ധാരാളം അണലി പാമ്പുകൾ ഉറപ്പായും ഉണ്ടാകുമെന്നും വാവാ സുരേഷ് പറഞ്ഞു. പൈപ്പ് ഉപയോഗിച്ച് പാമ്പിനെ പിടികൂടുന്ന വിദ്യയും വാവാ ഈ എപ്പിസോഡിലൂടെ നിങ്ങൾക്ക് പഠിപ്പിച്ചു തരുന്നുണ്ട്. പ്രത്യേകിച്ച് ആരുടെയും സഹായമില്ലാതെ തന്നെ ഒരു പാമ്പിനെ മുന്നിൽ കണ്ടാൽ എങ്ങനെ സ്വയരക്ഷ നേടാമെന്നും, അതിനെ അടിച്ചുകൊല്ലാതെ എങ്ങവെ അവിടെ നിന്നും മാറ്റാമെന്നും അദ്ദേഹം പറയുന്നുണ്ട്. കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.