
കേന്ദ്രം കേരളത്തിന് സമ്മാനമായി നൽകിയ വന്ദേ ഭാരത് എക്സ്പ്രസ്സ് ട്രെയിനിന്റെ സ്റ്റോപ്പ് സംബന്ധിച്ചു അന്തിമ പട്ടിക പുറത്തു വന്നപ്പോൾ തിരൂരിനെ ഒഴിവാക്കിയത് നീതിരഹിതമായിരുന്നു എന്ന് പൊന്നാനി എം പി ഇ ടി മുഹമ്മദ് ബഷീർ.
മലപ്പുറം ജില്ലയോട് കാണിച്ചതു കടുത്ത അനീതിയാണെന്നും ഈ അവഗണക്കെതിരെ അണികളെ അണിനിരത്തി ശക്തമായി പ്രധിഷേധിക്കുമെന്നും സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം ഫേസ്ബുക് കുറിപ്പിലൂടെ പ്രതികരിച്ചു .
രണ്ടാമത്തെ പരീക്ഷണ ഓട്ടത്തിൽ തിരൂരിൽ നിർത്താതെ പോയത് തങ്ങളെ അവഗണിക്കുന്നതിന്റെ സൂചനയും തോന്നിയിരുന്നു എന്നും അദ്ദേഹം പറഞ്ഞു . അന്നുതന്നെ കേന്ദ്ര ഗതാഗതമന്ത്രി അശ്വനി വൈഷ്ണവുമായി ബന്ധപ്പെട്ടു സ്റ്റോപ്പ് നൽകണം എന്ന് ആവശ്യപ്പെട്ടു എന്നും അദ്ദേഹം പറഞ്ഞു .
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]