ഹോളിവുഡ് സംവിധായകന് ക്രിസ്റ്റഫര്‍ നോളന്റെ അടുത്ത സിനിമ പ്രഖ്യാപിച്ചു. ഗ്രീക്ക് കവി ഹോമറിന്റെ ഇതിഹാസകാവ്യമായ ‘ഒഡീസി’യെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. പുതിയ ഐമാക്സ് സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് സിനിമ. യൂണിവേഴ്സല്‍ പിക്ചേഴ്സാണ് നിര്‍മാണം. അണുബോംബിന്റെ പിതാവെന്നറിയപ്പെടുന്ന അമേരിക്കന്‍ ശാസ്ത്രജ്ഞന് ജെ. റോബര്‍ട്ട് ഓപ്പന്‍ഹൈമറുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ‘ഓപ്പന്‍ഹൈമറി’ന് ശേഷം നോളന് ഒരുക്കുന്ന ചിത്രമാണ് ‘ദ ഒഡീസി.’
ട്രോജന്‍ യുദ്ധത്തിന് ശേഷം ഗ്രീസിന്റെ നിര്‍ണ്ണായക വിജയം ഉറപ്പാക്കിയ ഇത്താക്കയിലെ രാജാവായ ഒഡീസിയസിന്റെ ദീര്‍ഘവും ദുര്‍ഘടം പിടിച്ചതുമായ മടക്കയാത്രയും അദ്ദേഹത്തിന്റെ അസാന്നിധ്യത്തില്‍ ഇത്താക്കയില്‍ സംഭവിക്കുന്ന പ്രശ്നങ്ങളുമാണ് ‘ദ ഒഡീസി’യുടെ ഇതിവൃത്തം
മാറ്റ് ഡാമണ്, ടോം ഹോളണ്ട്, സെന്‍ഡയ എന്നിവരുള്‍പ്പെടെയുള്ള ഒരു വന്‍താരനിര ചിത്രത്തില്‍ വേഷമിടുന്നു. 2026 ജൂലൈയിൽ ല്‍ സിനിമ റിലീസ് ചെയ്യും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]