
കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസ് എന്‍ഐഎയ്ക്ക് കൈമാറി പോലീസ് ഉത്തരവിറക്കി. സംസ്ഥാന പോലീസ് മേധാവിയുടേതാണ് ഉത്തരവ്.
ഫയലുകള്‍ അടിയന്തിരമായി കൈമാറാനും നിര്‍ദേശം നല്കി.
പ്രതിക്കെതിരെ യുഎപിഎ ചുമത്തിയതോടെയാണ് കേസില്‍ എന്‍ഐഎ അന്വേഷണത്തിനും വഴിവെച്ചത്. ഷാറൂഖിന്റെ അന്തര്‍സംസ്ഥാനബന്ധങ്ങള്‍, കേസില്‍ നടന്ന ഗൂഢാലോചന, ഭീകരവാദസ്വാധീനം അടക്കം എന്‍ഐഎ അന്വേഷിക്കും. നേരത്തെ രാജ്യത്ത് നടന്ന സമാനസംഭവങ്ങളുമായി ഈ കേസിനുള്ള ബന്ധവും അന്വേഷിക്കും. പ്രത്യേക അന്വേഷണ സംഘം അന്വേഷണം തുടങ്ങിയ ഘട്ടത്തില്‍തന്നെ എന്‍ഐഎ അടക്കമുള്ള കേന്ദ്ര ഏജന്‍സികള്‍ വിവരശേഖരണം തുടങ്ങിയിരുന്നു.
എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് ഭീകരപ്രവര്‍ത്തനമാണെന്ന് പോലീസ് കോടതിയെ അറിയിച്ചിരുന്നു . ഈ പശ്ചാത്തലത്തിലാണ് കേസില്‍ യു.എ.പി.എ ചുമത്തിയതെന്നും പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്കി. കേസിലെ പ്രതിയായ ഷാറൂഖ് സെയ്ഫിയുടെ ജാമ്യാപേക്ഷ പരിഗണിക്കരുതെന്നും കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ പ്രോസിക്യൂഷന് ആവശ്യപ്പെട്ടിരുന്നു.
കേസില്‍ യുഎപിഎ ചേര്‍ത്തതിനാല്‍ മജിസ്ട്രേറ്റ് കോടതിക്ക് കേസ് പരിഗണിക്കാനാവില്ലെന്നും എന്‍.ഐ.എ കേസ് റീ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന കാര്യവും പ്രോസിക്യൂഷന് കോടതിയില്‍ ബോധിപ്പിച്ചിരുന്നു. ഇതോടെ പ്രതിയുടെ ജാമ്യാപേക്ഷ ഉത്തരവ് പറയാനായി മാറ്റിയിരുന്നു.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]