
മുംബൈ∙ മുൻ ഇന്ത്യൻ താരം വിനോദ് കാംബ്ലിയുടെ ആരോഗ്യ നിലയിൽ പുരോഗതി. കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ച താരത്തിന്റെ തലച്ചോറിൽ രക്തം കട്ടപിടിച്ചതായി പരിശോധനയിൽ കണ്ടെത്തി.
അണുബാധയെ തുടർന്നാണ് കാംബ്ലിയെ താനെയിലെ ആശുപത്രിയിലെത്തിച്ചത്. ഒരു മാസത്തിലേറെ കാംബ്ലിക്ക് ആശുപത്രിയിൽ കഴിയേണ്ടിവരുമെന്നാണു പുറത്തുവരുന്ന വിവരം.
ആശുപത്രിയിലുള്ള വിനോദ് കാംബ്ലിയുടെ ആദ്യ പ്രതികരണവും അതിനിടെ പുറത്തുവന്നു. അശ്വിന് പകരക്കാരനെ കണ്ടെത്തി, മുംബൈ താരം ഇന്ത്യൻ ടെസ്റ്റ് ടീമിൽ; ഷമി ഓസ്ട്രേലിയയിൽ കളിക്കില്ല Cricket ‘‘ഡോക്ടർമാർ കാരണമാണു ഞാനിപ്പോൾ ജീവനോടെ ഉള്ളത്.
അവർ പറയുന്ന കാര്യങ്ങളൊക്കെ ഇപ്പോൾ ചെയ്യുന്നുണ്ട്.’’– വിനോദ് കാംബ്ലി പ്രതികരിച്ചു. കാംബ്ലിയെ ആശുപത്രിയിലെത്തിച്ചപ്പോൾ അദ്ദേഹത്തിന് ഇരിക്കാനോ, നടക്കാനോ സാധിച്ചിരുന്നില്ലെന്നു ഡോക്ടർമാർ പ്രതികരിച്ചു.
കാംബ്ലി, സച്ചിൻ തെൻഡുൽക്കർ എന്നിവര്‍ പരിശീലകനായ രമാകാന്ത് അചഛരേക്കറുടെ പ്രതിമ അനാഛാദനം ചെയ്യുന്ന ചടങ്ങിൽ ഈ മാസം ആദ്യം പങ്കെടുത്തിരുന്നു. അന്ന് ഇരിപ്പിടത്തിൽനിന്ന് എഴുന്നേൽക്കാൻ സാധിക്കാതെ സച്ചിന്റെ കൈകൾ മുറുകെ പിടിക്കുന്ന കാംബ്ലിയുടെ ദൃശ്യങ്ങൾ വൻ ചർച്ചയായി.
സച്ചിൻ തെൻഡുൽക്കറുടെ സാമ്പത്തിക സഹായത്തോടെ 2013ൽ ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. ബിസിസിഐയിൽനിന്നു ലഭിക്കുന്ന പെൻഷൻ ഉപയോഗിച്ചാണു ജീവിക്കുന്നതെന്ന് വിനോദ് കാംബ്ലി നേരത്തേ വെളിപ്പെടുത്തിയിരുന്നു.
രാജസ്ഥാന് ഇനി രണ്ട് വിക്കറ്റ് കീപ്പർമാർ? സ്ഥാനം വിട്ടുകൊടുത്ത് ക്യാപ്റ്റൻ സഞ്ജു സാംസൺ; നിർണായക വെളിപ്പെടുത്തല്‍ Cricket ഒൻപത് വർഷം നീണ്ട രാജ്യാന്തര ക്രിക്കറ്റ് കരിയറിൽ രാജ്യത്തിനു വേണ്ടി 17 ടെസ്റ്റുകളും 104 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്.
രണ്ട് ഇരട്ട സെഞ്ചറി ഉൾപ്പെടെ 4 സെഞ്ചറി നേടി.
ടെസ്റ്റിൽ തുടർച്ചയായി രണ്ട് ഇരട്ട സെഞ്ചറി നേടിയ ആദ്യ ഇന്ത്യക്കാരൻ എന്ന റെക്കോർഡിന്റെ ഉടമയാണ്.
Thane: On his health condition, former Indian cricketer Vinod Kambli says, “I would say that the doctors are the reason I am alive. Because of the medical staff and their efforts, I am here today.
I am grateful for everything I have received…” pic.twitter.com/2rzZJyYnBT
— IANS (@ians_india) December 23, 2024
English Summary:
Vinod Kambli Issues First Statement After Being Diagnosed With ‘Brain Clots’
TAGS
Vinod Kambli
Indian Cricket Team
Mumbai News
Board of Cricket Control in India (BCCI)
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.
ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്. അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]