ഹൈദരാബാദ്: പുഷ്പ ടുവിലെ ഒരു രംഗത്തെ ചൊല്ലി അല്ലു അർജുനെതിരെ പരാതി നൽകി കോൺഗ്രസ് നേതാവ് ടീൻമാർ മല്ലണ്ണ. ചിത്രത്തിൻ്റെ സംവിധായകനെതിരെയും നിർമ്മാതാവിനെതിരെയും പരാതി നൽകിയിട്ടുണ്ട്.
പുഷ്ട ടുവിലെ ഒരു രംഗം പോലീസ് സേനയെ അപകീർത്തിപ്പെടുന്ന രീതിയിലുള്ളതാണെന്നാണ് പരാതി. സ്വിമ്മിങ് പൂളിൽ പോലീസ് നിൽക്കെ അതിലേക്ക് നായകൻ മൂത്രം ഒഴിക്കുന്ന രംഗ നിയമ പരിപാലകരെ കളിയാക്കുന്നതിന് തുല്യമാണെന്ന് പരാതിയിൽ പറയുന്നു.
പുഷ്പ 2 പ്രീമിയർ ഷോയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ചതിനെ തുടർന്ന് അല്ലു അർജുന്റെ അറസ്റ്റിനും ജാമ്യത്തിനും പിന്നാലെയാണ് കോൺഗ്രസ് നേതാവ് പുതിയ പരാതി നൽകിയിരിക്കുന്നത്. ചിത്രത്തിൻ്റെ സംവിധായകൻ സുകുമാറിനെതിരെയും നിർമ്മാതാവിനെതിരെയും അല്ലു അർജുനെതിരെയും നിയമ നടപടി കൈക്കൊള്ളണമെന്ന് തെലങ്കാന ലെജിസ്ലേറ്റീവ് കൗണ്‍സിൽ അംഗം കൂടിയായ ടീൻമാർ മല്ലണ്ണ ആവശ്യപ്പെട്ടിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]