
ഹൈദരാബാദ്: സാമന്തയുടെ കരിയറിലെ ഏറ്റവും വലിയ പരാജയമായിമാറി ശാകുന്തളം. 65 കോടി ചെലവില്‍ നിര്‍മിച്ച ചിത്രം ഇതുവരെ നേടിയത് വെറും ഏഴ് കോടി മാത്രമാണ്. ഏപ്രില്‍ 14ന് റിലീസ് ചെയ്ത ചിത്രം ആദ്യദിവസം നേടിയത് മൂന്ന കോടിയാണ്. തുടര്‍ന്നും തിയറ്ററില്‍ ആളെക്കൂട്ടാന്‍ ശാകുന്തളത്തിന് സാധിച്ചില്ല.
ഇപ്പോഴിതാ ചിത്രം ഉടന്‍ തിയറ്ററുകള്‍ വിടുമെന്നാണ് റിപ്പോര്‍ട്ട്. അഞ്ച് ദിവസത്തെ കലക്ഷന്‍ 6.6 കോടിയാണ്. വലിയ പ്രതീക്ഷയോടെ എത്തിയ ചിത്രം പ്രേക്ഷകരെ ആകര്‍ഷിക്കുന്നതില്‍ പരാജയപ്പെടുകയും സാമന്തയുടെയും സംവിധായകന് ഗുണശേഖറിന്റെയും കരിയറിലെ വലിയ പരാജയമായി അവസാനിക്കുകയും ചെയ്തു. 80 കോടി രൂപ ബഡ്ജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. തെലുങ്ക് സിനിമാ വ്യവസായത്തിലെ മറ്റൊരു നാഴികക്കല്ലായി മാറുമെന്ന് ഗുണശേഖര്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ബോക്സോഫീസ് ദുരന്തമായി ചിത്രം മാറിയെന്നതാണ് റിപ്പോര്‍ട്ടുകള്‍.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]