തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ചെങ്കല്‍ ക്വാറികളും ഈമാസം 24 മുതല്‍ അടച്ചിടുമെന്ന് ചെങ്കല്‍ ഉത്പാദക ഉടമസ്ഥ സംഘം സംസ്ഥാന സെക്രട്ടറി കെ. മണികണ്ഠന് അറിയിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ പുതിയ ഭേദഗതി പ്രകാരം നിലവില്‍ ഉണ്ടായിരുന്ന കണ്‍സോളിഡേറ്റഡ് റോയല്‍റ്റി പേമെന്റ് സംവിധാനം നിര്‍ത്തലാക്കിയതോടെ ചെങ്കല്‍ ക്വാറികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. 30 വര്‍ഷം പെര്‍മിറ്റ് നല്കുന്ന കരിങ്കല്‍ ക്വാറികളെയും ഒരു വര്‍ഷം പെര്‍മിറ്റ് നല്കുന്ന ചെങ്കല്‍ ക്വാറികളെയും ഒരേ തട്ടില്‍ പെടുത്തിയുള്ള നിയമം അശാസ്ത്രീയമാണെന്നും അദ്ദേഹം പറഞ്ഞു.
30 ദിവസത്തിനകം പെര്‍മിറ്റ് നല്‍കണമെന്ന വ്യവസ്ഥകളും മാറ്റിയിരിക്കയാണ്. ഈ സാഹചര്യത്തിലാണ് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി സമരത്തിലേക്ക് നീങ്ങുന്നത്.
കരിങ്കല്‍ ക്വാറി സമരം നടക്കുന്നതിനാല്‍ നിര്‍മാണ മേഖല പ്രതിസന്ധിയിലാണ്. ചെങ്കല്‍ ക്വാറികളും അടച്ചിടുന്നതോടെ പ്രതിസന്ധി രൂക്ഷമാകും.
The post ചെങ്കല്‍ ക്വാറികള്‍ ഈ മാസം 24 മുതല്‍ അടച്ചിടും appeared first on Navakerala News. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

