ക്രിസ്മസ് റിലീസായി ഡിസംബര്‍ 20ന് ആക്ഷൻ പടങ്ങൾക്കൊപ്പം തിയേറ്ററുകളിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം ഇ.ഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ സൈക്കോ എന്ന ഗാനം പുറത്തുവിട്ടിരിക്കുകയാണ്. അങ്കിത് മേനോൻ ഈണമിട്ട ഗാനം ആലപിചിരിക്കുന്നത് മെൽവിൻ ആണ്. സുരാജിൻ്റെ ഗംഭീര നൃത്തച്ചുവടുകളും ഗാനത്തിൽ കാണാം. ചിത്രത്തിലെ ടൈറ്റിൽ സോങ്ങ് നരഭോജി യൂട്യൂബിൽ ട്രെൻഡിംഗ് ലിസ്റ്റിൽ ഇടം നേടിയിരുന്നു.
അതേസമയം സുരാജിന്റെ കരിയർ ബെസ്റ്റ് പെർഫോമൻസുകളിൽ ഒന്ന് എന്നാണ് ചിത്രം കണ്ടിറങ്ങുന്നവരുടെ അഭിപ്രായം. ഡാർക്ക് ഹ്യൂമർ ജോണറിലുള്ള ചിത്രം എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്നുവെന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.
സുരാജ് വെഞ്ഞാറമൂട്, ഗ്രേസ് ആന്റണി, പ്രേമലു ഫെയിം ശ്യാം മോഹൻ എന്നിവരാണ് മുഖ്യവേഷങ്ങളിൽ. വിനയപ്രസാദ്, റാഫി, സുധീർ കരമന, ദിൽന പ്രശാന്ത്, അലക്സാണ്ടർ, ഷാജു ശ്രീധർ, സജിൻ ചെറുകയിൽ, വിനീത് തട്ടിൽ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആഷിഫ് കക്കോടിയാണ് ചിത്രത്തിന്റെ രചന നിർവ്വഹിക്കുന്നത്. ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും സുരാജ് വെഞ്ഞാറമൂടിന്റെ വിലാസിനി സിനിമാസും ചേർന്നാണ് ഇ.ഡി നിർമ്മിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]