
കണ്ണൂര്‍: സിനിമാതാരം നിഖില വിമല്‍ കണ്ണൂരിലെ മുസ്ലീം കല്ല്യാണത്തെപ്പറ്റി നടത്തിയ പരാമര്‍ശത്തെ തള്ളി സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്. കണ്ണൂരിലെ മുസ്ലീം കല്ല്യാണവീടുകളില്‍ സ്ത്രീകളെ അടുക്കള ഭാഗത്തിരുത്താറില്ല, പകരം പ്രത്യേകയിടം ഒരുക്കാറുണ്ട്. വേര്‍തിരിച്ച് ഭക്ഷണം നല്‍കുന്നത് സ്ത്രീവിരോധമായിരിക്കില്ല, സ്ത്രീപുരുഷസമത്വത്തിന്റെ മനോഭാവം അത്തരം ആളുകളില്‍ വളര്‍ന്നിട്ടില്ല എന്നുവേണം കരുതാനെന്നും ജയരാജന് പറഞ്ഞു.
കൂടാതെ തലശ്ശേരി തിരുവങ്ങാട് ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് രാമരാജ്യത്തിലേക്ക് സ്വാഗതം എന്നെഴുതി സ്ഥാപിച്ച കമാനവും റമദാന് കാലത്ത് വിതരണം ചെയ്യുന്ന മസാലക്കഞ്ഞിയെ അവഹേളിക്കുകയും ചെയ്യുന്ന സോഷ്യല്‍ മീഡിയാ പ്രചരണവും മതനിരപേക്ഷതയും മതസൗഹാര്‍ദവും തകര്‍ക്കുന്ന നടപടികളാണെന്നും അദ്ദേഹം പറഞ്ഞു. തിരുവങ്ങാട് ക്ഷേത്രത്തില്‍ സ്ഥാപിച്ച കമാനത്തില്‍ പറയുന്ന രാമരാജ്യം ഗാന്ധിജിയുടേതല്ലെന്ന് വ്യക്തമാണെന്നും കമാനം സ്ഥാപിച്ചവര്‍ ഗാന്ധിഘാതകര്‍ ആണെന്നും ജയരാജന് പറഞ്ഞു. ഗോഡ്സെയുടെ മതരാഷ്ട്ര നിര്‍മ്മിതി എന്ന അജണ്ട വ്യക്തമാക്കിക്കൊണ്ടുള്ള കമാനമായിട്ട് മാത്രമേ അതിനെക്കാണാന്‍ സാധിക്കൂവെന്നും ജയരാജന് കൂട്ടിച്ചേര്‍ത്തു. കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]