
സ്ത്രീകള്‍ക്ക് അവരുടേതായ ഇടം സൃഷ്ടിക്കാന്‍ സിനിമ മേഖലയില്‍ ഇപ്പോഴും ബുദ്ധിമുട്ടാണെന്ന് നടി ഐശ്വര്യ രാജേഷ്. പത്ത് വര്‍ഷം മുമ്പ് സ്ത്രീ കേന്ദ്രീകൃത സിനിമ എന്ന വാക്ക് നിലവിലില്ലായിരുന്നുവെന്നും ഇപ്പോള്‍ കാര്യങ്ങള്‍ മെച്ചപ്പെട്ട് വരുന്നുണ്ടെന്നും നടി പറഞ്ഞു. വിഷ്ണു ശശി ശങ്കര്‍, എഎല്‍ വിജയ് എന്നിവര്‍ അടങ്ങുന്ന ഭരദ്വാജ് രംഗനുമായുള്ള പാനല്‍ ചര്‍ച്ചയിലാണ് ഇക്കാര്യം പറഞ്ഞത്. സ്ത്രീ പിന്നണി പ്രവര്‍ത്തകര്‍ക്കും അഭിനേതാക്കള്‍ക്കും അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള ഒരു ഇടം ഇപ്പോള്‍ ഇന്ത്യന്‍ സിനിമയില്‍ ഉണ്ടോയെന്ന ചോദ്യത്തിന് ഐശ്വര്യയുടെ മറുപടി ഇങ്ങനെ ആയിരുന്നു.
‘സ്ത്രീകള്‍ക്ക് അവരുടേതായ ഇടം സൃഷ്ടിക്കാന്‍ സിനിമ മേഖലയില്‍ ഇപ്പോഴും ബുദ്ധിമുട്ടാണ്. എന്നിരുന്നാലും, പത്ത് വര്‍ഷം മുമ്പ് സ്ത്രീ കേന്ദ്രീകൃത സിനിമ എന്ന വാക്ക് നിലവിലില്ലായിരുന്നുവെന്ന് ഐശ്വര്യ രാജേഷ്. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ മെച്ചപ്പെട്ടിട്ടുണ്ട്. സാധാരണ വേഷങ്ങള്‍ മാത്രം അഭിനയിക്കാന്‍ സംവിധായകര്‍ സ്ത്രീ നടിമാരെ സമീപിച്ചതിനാല്‍ നല്ല വേഷങ്ങളില്‍ എത്താന്‍ ഞാനും ആദ്യം പാടുപെട്ടിരുന്നു’. ഐശ്വര്യ പറഞ്ഞു.’ ഏത് സിനിമ വിജയിക്കും ഏത് വിജയിക്കില്ല എന്ന് പ്രവചിക്കാന്‍ വളരെ പ്രയാസമാണ്. ഉദാഹരണത്തിന്, ‘ഡ്രൈവര്‍ ജമുന’ എന്ന ചിത്രം തിയേറ്ററുകളില്‍ വിജയിക്കും എന്ന് ഞാന്‍ ഓര്‍ത്തു, പക്ഷെ വിജയിച്ചില്ല. പക്ഷെ ഓടിടി യില്‍ ചിത്രം റിലീസ് ചെയ്തപ്പോള്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്’. നടി കൂട്ടിച്ചേര്‍ത്തു
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]