
മനാമ: വിമാനത്തില്‍ മദ്യപിച്ച് ബഹളമുണ്ടാക്കുകയും തടയാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ മര്‍ദ്ദിക്കുകയും ചെയ്ത സൗദി പൗരന് ബഹ്റൈനില്‍ അറസ്റ്റില്‍. വിമാനത്തില്‍ ബഹളമുണ്ടാക്കിയ ഇയാളെ ബഹ്റൈന്‍ ഹൈക്രിമിനല്‍ കോടതിയില്‍ ഹാജരാക്കി. 43കാരനായ സൗദി പൗരനാണ് വിമാനത്തില്‍ ബഹളമുണ്ടാക്കിയതിന് അറസ്റ്റിലായത്. പോലീസ് ഉദ്യോഗസ്ഥരെ പരസ്യമായി അപമാനിക്കുക, സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ മര്‍ദ്ദിക്കുക, പൊതുസ്ഥലത്ത് മദ്യപിക്കുക ഉള്‍പ്പടെയുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.
വിമാനത്തില്‍ മദ്യപിച്ചെത്തിയ യാത്രക്കാരന് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത് മൂലം വിമാനം ടേക്ക് ഓഫ് ചെയ്യാന്‍ സാധിക്കുന്നില്ലെന്ന് ജീവനക്കാര്‍ എയര്‍പോര്‍ട്ട് അധികൃതരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനതാവളത്തിലെ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ വിമാനത്തിലെത്തി. വിമാനത്തില്‍ നിന്നും ഇയാളെ ഇറക്കാനുള്ള ശ്രമത്തിനിടയില്‍ പോലീസുകാര്ക്കുനേരെയും ഇയാള്‍ ആക്രമണം നടത്തുകയായിരുന്നു. പൊലീസുകാരുടെ വസ്ത്രത്തില്‍ പിടിച്ചുവലിക്കുകയും ദേഹത്ത് തുപ്പുകയും ചവിട്ടുകയും ചെയ്തതായാണ് പരാതിയില്‍ പറയുന്നത്.
കൂടാതെ ഇയാള്‍ പോലീസുകാരെ അസഭ്യം പറഞ്ഞതായും പരാതിയില്‍ പറയുന്നുണ്ട്. പോലീസ് ഉദ്യോഗസ്ഥരില്‍ ഒരാളുടെ കൈവശമുണ്ടായിരുന്ന കൈവിലങ്ങ് തട്ടിയെടുത്ത് ഉദ്യോഗസ്ഥന്റെ തന്നെ കഴുത്തില്‍ കുരുക്കാന്‍ ശ്രമിച്ചെന്നും പരാതിയില്‍ ചൂണ്ടിക്കാണിച്ചു. വൈദ്യപരിശോധനയില്‍ ഇയാള്‍ മദ്യപിച്ചിരുന്നതായി കണ്ടെത്തി. കേസില്‍ പ്രാഥമിക വാദം കേട്ട കോടതി ഈ മാസം 30ലേക്ക് കേസ് പരിഗണിക്കുന്നതിനായി മാറ്റി.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]