
സ്വന്തം ലേഖകൻ
സൗന്ദര്യം വർധിപ്പിക്കാൻ എന്തൊക്കെ എളുപ്പവഴികളുണ്ടെന്ന് ആലോചിച്ച് തല പുകയ്ക്കുന്നവരാണ് നമ്മുടെ യുവതലമുറ. എന്നാൽ ഇനി സൗന്ദര്യത്തെക്കുറിച്ച് ഓർത്ത് ആശങ്കപ്പെടേണ്ട. ചർമ്മ സൗന്ദര്യത്തെ പരിപോഷിപ്പിക്കാൻ സഹായിക്കുന്ന ഈ ഭക്ഷണങ്ങൾ ഡയറ്റിന്റെ ഭാഗമാക്കൂ. സൗന്ദര്യം നിങ്ങളെ തേടി വരും.
ചർമ്മ സൗന്ദര്യത്തിനായി ഈ ഭക്ഷണങ്ങൾ കഴിക്കാം
പ്രകൃതിദത്തമായുള്ള സൗന്ദര്യ സംരക്ഷണം ആഗ്രഹിക്കുന്നെങ്കിൽ ആദ്യം ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത് പച്ചിലക്കറികളാണ്. പോഷകമൂല്യങ്ങൾ ധാരാളമടങ്ങിയിട്ടുണ്ട് ഇലക്കറികളിൽ. ഇവയിൽ അടങ്ങിയിരിക്കുന്ന ഫോളേറ്റ്, ബീറ്റാ കരോട്ടിൻ, വിറ്റാമിൻ കെ, ല്യൂട്ടിൻ, സിങ്ക് തുടങ്ങിയ ഘടകങ്ങൾ പ്രായമാകുന്നതിന്റെ പ്രധാന ലക്ഷണമായി ചർമ്മത്തിലെ ചുളിവുകൾ ഇല്ലാതാക്കാൻ സഹായിക്കും. ചീര, ബ്രൊക്കോളി, മുരിങ്ങയില തുടങ്ങിയവ ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. കൂടാതെ ഇത്തരം ഇലക്കറികൾ ദിവസേന ആഹാരത്തിന്റെ ഭാഗമാകുന്നത് മുഖക്കുരു വരുന്നത് തടയുകയും ചെയ്യും. സൗന്ദര്യഗുണങ്ങൾ മാത്രമല്ല, ധാരാളം ആരോഗ്യ ഗുണങ്ങളും ഇലക്കറികളിലൂടെ നിങ്ങൾക്ക് ലഭിക്കും. ഇലക്കറികൾ ദിവസേന കഴിക്കുന്നത് രക്തചംക്രമണം മെച്ചപ്പെടുത്തുകയും ശരീരവീക്കം കുറയ്ക്കുകയും ദഹനം മെച്ചപ്പെടുത്തുകയും ചെയ്യും.
കുറച്ച് കാലം മുമ്പ് വരെ മലയാളികൾക്ക് അത്ര സുപരിചിതമായിരുന്നില്ല ഈ ഫലവർഗ്ഗം. എന്നാൽ ഇതിന്റെ ആരോഗ്യ സൗന്ദര്യ ഗുണങ്ങൾ നിരവധിയാണെന്ന് മനസ്സിലാക്കിയതോടെ നാമെല്ലാവരും ഒന്നടങ്കം ഈ പഴത്തെ നെഞ്ചോട് ചേർത്ത് വെച്ച് കഴിഞ്ഞു. ആന്റി ഓക്സിഡന്റുകളായ ല്യൂട്ടിൻ, ബീറ്റാ കരോട്ടിന്‍ തുടങ്ങിയവ അവക്കാഡോയില്‍ അടങ്ങിയിട്ടുണ്ട്.
സൗന്ദര്യ സംരക്ഷണത്തിന് പലരും അവോക്കാഡോയുടെ പൾപ്പ് ഉപയോഗിച്ച് മുഖലേപനങ്ങൾ തയ്യാറാക്കാറുണ്ട്. ദിവസേന ഇത് കഴിക്കുന്നതും നിങ്ങളുടെ ചർമ്മ സൗന്ദര്യത്തെ പരിപോഷിപ്പിക്കും. വിറ്റാമിൻ ഇ, മറ്റ് അവശ്യ എണ്ണകൾ തുടങ്ങിയവയുടെ ഉറവിടമാണ് അവോക്കാഡോ. ചർമ്മത്തിലെ ജലാംശം നിലനിർത്താനും അവോകാഡോയ്ക്ക് കഴിയും. അതുകൊണ്ട് തന്നെ ചർമ്മം കൂടുതൽ ചെറുപ്പമായി തോന്നുകയും ചെയ്യും. കൂടാതെ മുഖക്കുരുവിനെ തടയാനും ചർമ്മത്തിലെ ചുളിവുകൾ അകറ്റാനും അവൊക്കാഡോയ്ക്കുള്ള കഴിവ് പ്രശംസനീയമാണ്.
പോഷക ഗുണങ്ങൾ ധാരാളമടങ്ങിയ ഒരു മത്സ്യ ഇനമാണ് സാൽമൺ. പല രോഗങ്ങളെയും പ്രതിരോധിക്കാൻ സാൽമൺ കഴിച്ചാൽ മതി എന്ന് ആരോഗ്യ വിദഗ്ധർ പോലും നിർദ്ദേശിക്കാറുണ്ട്. ചില പഠന റിപ്പോർട്ടുകളിൽ തെളിയിക്കപ്പെട്ടാൽ ചർമ്മ സൗന്ദര്യത്തിനും സാൽമൺ കഴിക്കുന്നത് വളരെയേറെ പ്രയോജനപ്രദമാണ് എന്നാണ്. ഒമേഗ 3 ഫാറ്റി ആസിഡുകളുടെ പ്രധാന സ്രോതസ്സാണ് സാൽമൺ. ഇത് കൊളാജന്റെയും പ്രോട്ടീന്റെയും ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുന്നു.
ഇത് നിങ്ങളുടെ ചർമ്മത്തെ ആരോഗ്യ പൂർണമായി സംരക്ഷിക്കുകയും ചർമ്മത്തിൽ ഉണ്ടാകുന്ന ചുളിവുകൾ അകറ്റാൻ സഹായിക്കുകയും ചെയ്യും. സാൽമണിൽ അടങ്ങിയിട്ടുള്ള സെലിനിയം ചർമ്മത്തെ ദോഷകരമായി ബാധിക്കുന്ന സൂര്യരശ്മികളിൽ നിന്ന് സംരക്ഷിക്കുന്നു. കൂടാതെ ഇതിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ ഡി, കാൽസ്യം, മഗ്നീഷ്യം, ഫോസ്ഫേറ്റ് തുടങ്ങിയ ഘടകങ്ങൾ ചർമ്മത്തെ കൂടുതൽ സുന്ദരമായി സൂക്ഷിക്കാൻ സഹായിക്കും.
ആളുകളുടെ ഇഷ്ടങ്ങൾക്കനുസരിച്ച് വിവിധയിനം ചോക്ലേറ്റുകൾ ഇന്ന് മാർക്കറ്റിൽ ലഭ്യമാണ്. അവയിൽ ആരോഗ്യ ഗുണങ്ങൾ ഏറെ ലഭിക്കുന്നത് ഡാർക്ക് ചോക്ലേറ്റിൽ നിന്നാണ്. ചർമ്മ സൗന്ദര്യത്തിനും ഇനി മുതൽ ഡാർക്ക് ചോക്ലേറ്റ് മതി എന്ന് പറഞ്ഞാലോ? ചർമ്മത്തെ ദോഷകരമായി ബാധിക്കുന്ന സൂര്യ രശ്മികളിൽ നിന്ന് രക്ഷ നേടാൻ ഡാർക്ക് ചോക്ലേറ്റ് സഹായിക്കുമത്രേ. ഇതിൽ അടങ്ങിയിരിക്കുന്ന ബയോ-ആക്ടീവ് ഘടകങ്ങളാണ് ഇതിന് സഹായിക്കുന്നത്. ഡാർക്ക് ചോക്ലേറ്റിലെ ഫ്ളവനോള്‍സുകള്‍ക്ക് രക്തയോട്ടത്തെ മെച്ചപ്പെടുത്തി ശരീരത്തിൽ ഉണ്ടാകുന്ന നിര്‍ജ്ജലീകരണത്തെ തടയാന്‍ കഴിയും. ഇതിൽ അടങ്ങിയിരിക്കുന്ന ഫ്ലേവനോയ്ഡുകൾക്കും ഫൈറ്റോ ന്യൂട്രിയന്റുകൾക്കും ആന്റി ഓക്സിഡന്റ് സവിശേഷതകൾ ധാരാളമുണ്ട്. അതുകൊണ്ട് ആഴ്ചയിൽ രണ്ടോ മൂന്നോ തവണ എങ്കിലും ഡാർക്ക് ചോക്ലേറ്റിന്റെ ചെറിയ പീസുകൾ കഴിക്കാവുന്നതാണ്.
സൗന്ദര്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്നതിൽ തക്കാളിയുടെ പങ്ക് പറഞ്ഞറിയിക്കാൻ കഴിയുന്ന ഒന്നല്ല. പ്രായമാകുന്നതിന്റെ ഭാഗമായി ചർമ്മത്തിൽ ഉണ്ടാകുന്ന ചുളിവുകൾ, മറ്റ് കറുത്ത പാടുകൾ തുടങ്ങിയവ നീക്കം ചെയ്യാൻ തക്കാളിയ്ക്ക് കഴിയും. സൂര്യരശ്മികൾ ഏറ്റ് ചർമ്മത്തിൽ ഉണ്ടാകുന്ന കരുവാളിപ്പ് നീക്കം ചെയ്യാനും തക്കാളിയ്ക്ക് കഴിയും. തക്കാളിയിൽ അടങ്ങിയിരിക്കുന്ന ആസ്ട്രിജന്റുകൾ ചർമ്മത്തിന്റെ ഉപരിതലത്തിൽ ഉല്പാദിപ്പിക്കപ്പെടുന്ന സെബത്തിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. മാത്രമല്ല, മുഖക്കുരു, മുഖത്തെ കരിവാളിപ്പ് തുടങ്ങിയ പ്രശ്നങ്ങളെ പരിഹരിക്കാനും തക്കാളി ഏറ്റവും അനുയോജ്യമായ പ്രതിവിധി ആണ്.
തക്കാളിയിലെ ലൈക്കോപീൻ ഒരു മികച്ച ആന്റി-ഏജിംഗ് ആന്റിഓക്സിഡന്റാണ്. കൂടാതെ ഇതിൽ വിറ്റാമിൻ കെ, എ, ബി 1, ബി 7, സി, സിങ്ക്, പൊട്ടാസ്യം, ഫോസ്ഫറസ്, ഇരുമ്പ്, ഫോളേറ്റ്, മഗ്നീഷ്യം എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. അതുകൊണ്ട് ഭക്ഷണം പാചകം ചെയ്യുമ്പോൾ അവയിൽ തക്കാളി കൂടെ ഉൾപ്പെടുത്താം. സാലഡുകളിലും, പാസ്തയിലും സൂപ്പുകളിലുമൊക്കെ തക്കാളി ഒരു മുഖ്യ ചേരുവയാക്കാവുന്നതാണ്.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]