
സ്വന്തം ലേഖകൻ
ഏന്തയാര്‍: ഉരുൾപൊട്ടലിൽ തകര്‍ന്ന ഏന്തയാര്‍ മുക്കുളം പാലം ഉടന്‍ പുനര്‍ നിര്‍മിക്കണമെന്ന് ഹൈക്കോടതി ഉത്തരവ്.
സെന്റ് ജൂഡ് പള്ളി വികാരി ഫാ. ജിനോ വാഴയില്‍, ഏന്തയാര്‍ ഈസ്റ്റ് ജനകീയ കൂട്ടായ്മ കണ്‍വീനര്‍ കെ.കെ. കരുണാകരന്, വര്‍ക്കി ചാക്കോ വയലില്‍, എസ്എന്‍ഡിപി യോഗം ശാഖ സെക്രട്ടറി കെ.കെ. സാജു, വാര്‍ഡ് മെംബര്‍ പി.വി. വിശ്വനാഥന് എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി.
2021ലുണ്ടായ മഹാപ്രളയത്തിലാണ് കോട്ടയം, ഇടുക്കി ജില്ലകളെ ബന്ധിപ്പിക്കുന്ന ഏന്തയാര്‍ മുക്കുളം പാലം തകര്‍ന്നത്. ഇതോടെ മേഖലയിലെ നൂറുകണക്കിന് കുടുംബങ്ങള്‍ ദുരിതത്തിലായി. കോടി ക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ഉണ്ടായത്.
മേഖലയിലേക്കുള്ള പൊതുഗതാഗതം നിലച്ചതോടെ കൊക്കയാര്‍ പഞ്ചായത്തിന്റെ പരിധിയിലെ നിരവധി പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു. ഈ പാലത്തിലൂടെയാണ് കൊക്കയാർ മുക്കുളം പ്രദേശത്തുള്ളവർ ഏന്തയാറിലേക്കും മുണ്ടക്കയത്തേക്കും എത്തി കൊണ്ടിരുന്നത്.
നൂറ് കണക്കിന് കുട്ടികളാണ് ഈ പാലത്തിലൂടെ സ്കൂളിൽ പോകുന്നത്. എന്നാൽ പാലം തകർന്നതോടുകൂടി നാട്ടുകാരുടെ സഹായത്തോടെ നിർമ്മിച്ച തടിപാലത്തിലൂടെയാണ് യാത്ര ചെയ്യുന്നത്.
പാലം ഉടന്‍ പുനര്‍നിര്‍മിക്കുമെന്ന് അധികാരികള്‍ വാഗ്ദാനം നല്‍കിയെങ്കിലും ഒന്നും പാലിക്കപ്പെട്ടില്ല. ഇതോടെ ജനകീയ സമിതി രൂപീകരിച്ച് പ്രക്ഷോഭവും ആരംഭിച്ചു.
ഇതോടെ ഉടന്‍ പാലം പുനര്‍നിര്‍മിക്കുമെന്നായിരുന്നു അധികാരികളുടെ വാഗ്ദാനം. 2022 -23 വാര്‍ഷിക പദ്ധതിയില്‍ ബജറ്റില്‍ തുക അനുവദിച്ചെന്ന വ്യാജ പ്രചാരണവുമുണ്ടായി. ടോക്കണ്‍ തുകയായി 100 രൂപ മാത്രമാണ് അന്ന് ബജറ്റില്‍ ഉള്‍പ്പെടുത്തിയത്.
പ്രളയത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധ പരിപാടികള്‍ ആവിഷ്കരിച്ചെങ്കിലും രാഷ്ട്രീയ ഇടപെടലിലൂടെ ഇതും ഒഴിവാക്കി. ഇതോടെയാണ് ജനകീയസമിതി ഹൈക്കോടതിയെ സമീപിച്ച് അനുകൂലവിധി നേടിയത്.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]