
തിരുവനന്തപുരം: വിവാദമായ പിഎസ്സി പരീക്ഷാ തട്ടിപ്പ് കേസില്‍ കുറ്റപത്രം കോടതി മടക്കി. രേഖകള്‍ വ്യക്തമല്ലെന്ന കാരണം പറഞ്ഞാണ് തിരുവനന്തപുരം സിജെഎം കോടതി കുറ്റപത്രം മടക്കിയത്. തൊണ്ടി മുതല്‍ സംബന്ധിച്ച രേഖകളിലും തീയതികളിലും പിശകുണ്ടെന്ന് കോടതി പറഞ്ഞു. എസ്എഫ്ഐ നേതാക്കളായിരുന്നവര്‍ പ്രതികളായ കേസിലെ കുറ്റപത്രമാണ് കോടതി മടക്കിയത്.
പിഎസ്സി പരീക്ഷയുടെ വിശ്വാസ്യത തന്നെ തര്‍ക്കുന്നതായിരുന്നു എസ്എഫ്ഐ നേതാക്കള്‍ നടത്തിയ ഹൈ ടെക് കോപ്പിയടി. 2018 ജൂലൈയില്‍ നടന്ന സിവില്‍ പൊലീസ് ഓഫീസര്‍ പരീക്ഷയില്‍ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ നേതാക്കളായിരുന്ന ശിവരജ്ഞിത്, നസീം, പ്രണവ് എന്നിവര്‍ക്ക് ലഭിച്ചത് ഉയര്‍ന്ന റാങ്കായിരുന്നു. ഒന്നും രണ്ടും 28 ആം റാങ്കുമായിരുന്നു പ്രതികള്‍ക്ക് കിട്ടിയത്. യൂണിവേഴ്സിറ്റി കോളേജിലെ കത്തിക്കുത്ത് കേസിന് പിന്നാലെയാണ് എസ്എഫ്ഐ നേതാക്കളുടെ ഹൈടെക് കോപ്പിയടി പുറത്തായത്.
പരീക്ഷ എഴുതിയവര്‍ കെട്ടിയിരുന്ന സ്മര്‍ട്ട് വാച്ച് വഴിയായിരുന്നു കോപ്പിയടി. പ്രണവാണ് രഹസ്യമായി കൈയില്‍ സൂക്ഷിച്ചിരുന്ന മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ചോദ്യ പേപ്പര്‍ ഫോട്ടോയെടുത്ത് പുറത്തുണ്ടായിരുന്ന സുഹൃത്തുക്കള്‍ക്ക് അയച്ചത്. സംസ്കൃത കോളജിലിരുന്ന എസ്ഫ്ഐ നേതാക്കളുടെ സുഹൃത്തുക്കളായ പ്രവീണ്‍, സഫീര്‍, പോലിസുകാരന് ഗോകുല്‍ എന്നിവര്‍ ചേര്‍ന്ന് ഉത്തരങ്ങള്‍ സന്ദേശങ്ങളായി സ്മാര്‍ട്ട് വാച്ചിലേക്ക് അയച്ചു.
പരീക്ഷ ഹാളില്‍ ജോലി ചെയ്കിരുന്ന മൂന്ന് അധ്യാപകരെ ക്രൈം ബ്രാഞ്ച് കേസില്‍ പ്രതിയാക്കിയിരുന്നു. എന്നാല്‍ കുറ്റപത്രത്തില്‍ ഇവരുടെ പേര് ഒഴിവാക്കി. ഇവര്‍ക്കെതിരെ വകുപ്പുതല നടപടിക്ക് സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് തീരുമാനം. മുന്‍ എസ്എഫ്ഐ നേതാക്കള്‍ പ്രതിയായ കേസില്‍ അന്വേഷണമെല്ലാം പൂര്‍ത്തിയായിട്ടും കുറ്റപത്രം സമര്‍പ്പിക്കാതെ നീട്ടിക്കൊണ്ടുപോവുകയായിരുന്നു. ഫൊറന്‍സിക് പരിശോധന ഫലം വൈകുന്നുവെന്നായിരുന്നു പൊലീസ് ചൂണ്ടികാട്ടിയ ഒരു കാരണം. ഫൊറന്‍സിക് ഫലങ്ങള്‍ ലഭിച്ച ശേഷം പ്രതിയായ പൊലിസുകാരന് ഗോകുലിനെതിരെ പ്രോസിക്യൂഷന് അനുമതി തേടിയപ്പോഴും ആറുമാസത്തിലധികം ആഭ്യന്തരവകുപ്പ് അനുമതി നല്‍കുന്നത് വൈകിപ്പിച്ചു. കുറ്റപത്രം നീട്ടികൊണ്ടുപോകുന്നത് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് കഴിഞ്ഞ മാസം പ്രോസിക്യൂഷന് അനുമതി നല്‍കിയത്. ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ജലീല്‍ തോട്ടത്തിലാണ് തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. ഇതാണ് ഇപ്പോള്‍ തിരിച്ചയച്ചിരിക്കുന്നത്.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]