
സ്വന്തം ലേഖിക
കോട്ടയം: ജില്ലയിൽ നാളെ (13/04/2023) കുറവിലങ്ങാട്, ഈരാറ്റുപേട്ട, അതിരമ്പുഴ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
1.കുറവിലങ്ങാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മണിയാക്ക് പാറ ഭാഗത്ത് രാവിലെ 9 മണി മുതൽ വൈകിട്ട് 4 വരെ വൈദ്യുതി തടസ്സം അനുഭവപ്പെടും.
2. ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ LT ടച്ചിംഗ് വർക്ക് ഉള്ളതിനാൽ കളപ്പുരപ്പാറ, കാഞ്ഞിരംകവല, വടക്കുംഭാഗം എന്നീ ഭാഗങ്ങളിൽ
8.30 മുതൽ 5 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങുന്നതാണ്.
3.അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ അമ്മൻഞ്ചേരി ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വൈദ്യുതി ഭാഗീകമായി മുടങ്ങും.
4. കോട്ടയം സബ്സ്റ്റേഷനിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ പുതുപ്പള്ളി സെക്ഷൻ പരിധിയിൽ രാവിലെ 9 മുതൽ 6 മണിവരെ ഭാഗികമായി വൈദുതി മുടങ്ങും
5. പൈക ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കുമ്പാനി, പൂവരണി, മൂലെത്തുണ്ടി, കാഞ്ഞമല ഭാഗങ്ങളിൽ രാവിലെ എട്ടു മുതൽ വൈകിട്ട് മൂന്ന് വരെ വൈദ്യുതി മുടങ്ങും
6.രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 8: 30 മുതൽ 5:30 വരെ ചെറുകുറിഞ്ഞി, ചെറുകുറിഞ്ഞി ടവർ, മരങ്ങാട് MMJ, മഞ്ചാടിമറ്റം, കാന്റീൻ, പൂവകുളം ടവർ, വളക്കാട്ടുക്കുന്ന്, ചിറകണ്ടം,രാമപുരം അമ്പലം എന്നി ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും
7. കോട്ടയം സബ്സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ മണർകാട് സെക്ഷന്റെ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങും .
8. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ദേവപ്രഭ, മാങ്ങാനം ടെംപിൾ, പാലാഴി ട്രാൻസ്ഫോർകളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും
9.കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മിൽമ, മുട്ടമ്പലം, കോട്ടയം ക്ലബ്, മലങ്കര ക്വോട്ടേഴ്സ്, വിജയപുരം കോളനി, മടുക്കാനി, ഇന്ദിര നഗർ അരമന, ദേവലോകം, അടിവാരം എന്നീ ഭാഗങ്ങളിൽ രാവിലെ 8 മുതൽ വൈകിട്ട് മണി വരെ വൈദ്യുതി മുടങ്ങും
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]