
കാെച്ചി: ലൈംഗികാതിക്രമക്കേസിൽ നടനും സംവിധായകനുമായ ബാലചന്ദ്രമേനോന് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി. നവംബർ 21 വരെ ഇടക്കാല മുൻകൂർ ജാമ്യം അദ്ദേഹത്തിന് നേരത്തെ അനുവദിച്ചിരുന്നു. ഇതേ ഹർജിയിലാണ് ഇപ്പോൾ മുൻകൂർ ജാമ്യം അനുവദിച്ചത്.
ആലുവ സ്വദേശിയായ നടിയുടെ പരാതിയെത്തുടർന്ന് എടുത്ത കേസിലാണ് മുൻകൂർ ജാമ്യം നൽകിയത്. സംഭവം നടന്നിട്ട് 17 വർഷമായെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി രാജ്യം പത്മശ്രീ നൽകി ആദരിച്ചയാളാണ് ബാലചന്ദ്ര മേനോനെന്നും സ്ത്രീകൾക്ക് മാത്രമല്ല പുരുഷൻമാർക്കും അന്തസുണ്ടെന്ന് നിരീക്ഷിക്കുകയും ചെയ്തു. ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് ബാലചന്ദ്ര മേനോൻ വാദിച്ചത്. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസാണ് കേസെടുത്തത്.
ഷൂട്ടിംഗ് സെറ്റിൽ വച്ച് അതിക്രമിച്ചു എന്നാണ് നടി പരാതിയിൽ ആരോപിച്ചത്. സെക്രട്ടേറിയറ്റിനടുത്തെ ഹോട്ടലിൽ വച്ച് 2007 ജനുവരിയിൽ ലൈംഗിക അതിക്രമം നടത്തിയെന്നാണ് പരാതിയിൽ പറയുന്നത്. ഭയന്നിട്ടാണ് പരാതി നൽകാതിരുന്നത്. ‘ദേ ഇങ്ങോട്ടു നോക്കിയേ’ എന്ന സിനിമയുടെ ഷൂട്ടിംഗ് ആയിരുന്നു. ദുബായിൽ ജോലി ചെയ്തിരുന്ന തന്നെ സിനിമയിൽ അവസരം നൽകാമെന്നു പറഞ്ഞു വിളിച്ചു വരുത്തുകയായിരുന്നു. അമ്മയ്ക്കൊപ്പമാണ് ലൊക്കേഷനിലെത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ബാലചന്ദ്രമേനോന്റെ ജന്മദിന പാർട്ടിയായിരുന്നു ഹോട്ടലിൽ. തുടർന്ന് കഥ പറയാൻ മുറിയിലേക്കു വരുത്തി. അവിടെ ഒരു പെൺകുട്ടിയെ വിവസ്ത്രയാക്കാൻ ശ്രമിക്കുന്നതാണ് കണ്ടത്. താൻ ദേഷ്യപ്പെട്ട് സ്വന്തം മുറിയിലേക്കു പോയി. പിറ്റേന്നു രാത്രിയും ബാലചന്ദ്രമേനോൻ മുറിയിലേക്കു വിളിച്ചു. അവിടെ മൂന്നു സ്ത്രീകളും മറ്റു പുരുഷന്മാരും ഉണ്ടായിരുന്നു. ലൈംഗികാതിക്രമത്തിന് ശ്രമമുണ്ടായി. പിറ്റേന്നു മുറിയിലെത്തി കടന്നു പിടിക്കാൻ ശ്രമിച്ചു. ഒരു വിധത്തിലാണ് ഷൂട്ടിംഗ് പൂർത്തിയാക്കിയത്. എന്നായിരുന്നു നടി പറഞ്ഞത്. ഇതേ സിനിമയുടെ ഷൂട്ടിംഗിനിടെ അതിക്രമം നടത്തിയെന്ന് നടൻ ജയസൂര്യക്കെതിരെയും ഇവർ പരാതി നൽകിയിരുന്നു.