
കോഴിക്കോട്: കേരളത്തിലെ ക്വാറി മേഖലയെ തകര്‍ക്കുന്ന സര്‍ക്കാര്‍ നീക്കങ്ങള്‍ക്കെതിരെ 17മുതല്‍ സംസ്ഥാനത്ത് ക്വാറി, ക്രഷര്‍ ഉടമകള്‍ അനിശ്ചിതകാല സമരം നടത്തുമെന്ന് ക്വാറി-ക്രഷര്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കരിങ്കല്‍ ഉത്പന്നങ്ങളുടെ വിലവര്‍ധനവിന് ഇടയാക്കുന്ന സര്‍ക്കാരിന്റെ പുതിയ നിയമ ഭേദഗതി പിന്‍വലിക്കുക, ദൂരപരിധി കേസില്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുക, റവന്യൂ ക്വാറി വിഷയം പരിഹരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരം.
ഏപ്രില്‍ ഒന്നുമുതല്‍ സര്‍ക്കാര്‍ കരിങ്കല്‍ ഉത്പന്നങ്ങള്‍ക്ക് റോയല്‍റ്റിയും ലൈസന്‍സ് ഫീസും ഡീലേഴ്സ് ലൈസന്‍സ് ഫീസും ഭീമമായ തോതിലാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ഇരട്ടി ബാദ്ധ്യത വന്നതോടെ കരിങ്കല്ലിന് വിലവര്‍ദ്ധിപ്പിക്കേണ്ട
സാഹചര്യമാണുള്ളത്. 8000ത്തോളം ക്വാറികള്‍ പ്രവര്‍ത്തിച്ച സ്ഥാനത്ത് ഇപ്പോള്‍ 686 ആയി ചുരുങ്ങി.
50 മീറ്റര്‍ ദൂരപരിധി കൂടി എടുത്തുകളഞ്ഞതോടെ പത്തോ പതിനഞ്ചോ ക്വാറികളിലേക്ക് സംസ്ഥാനം മാറും. കേരളത്തിലെ പല രാഷ്ട്രീയ നേതാക്കള്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍ ഇന്ന് ക്വാറികളുണ്ട്.
പലതും ബിനാമി പേരുകളിലാണെന്ന് മാത്രം. ഇവരെ സഹായിക്കാനുള്ള ഗൂഢശ്രമവും സംസ്ഥാനത്തെ ക്വാറികളെ തകര്‍ക്കുന്നതിന് പിന്നിലുണ്ടെന്നാണ് സംഘടന കരുതുന്നതെന്ന് കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി ജനറല്‍ കണ്‍വീനര്‍ എം.കെ.ബാബുവും ചെയര്മാന് എ.എം.യുസഫും പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ യു.സെയ്ത്, ഡേവിസ് പാത്താടന്‍, ഇ.കെ.അലി മൊയ്തീന്, ഹബീബ് റഹ്മാന്, സൈനുദ്ദീന്‍ പത്തിരിപ്പാലം, മൈക്കിള്‍ തോമസ്, രവീന്ദ്രന് കോഴിക്കോട്, ബാവ താമരശ്ശേരി, ഇസ്മായില്‍ ആനപ്പാറ തുടങ്ങിയവരും പങ്കെടുത്തു. The post സംസ്ഥാനത്ത് 17മുതല്‍ ക്വാറി, ക്രഷറുകള്‍ അടച്ചിടും appeared first on Malayoravarthakal.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]