സ്വന്തം ലേഖിക
കുമരകം: രാജ്യാന്തര തലത്തിൽ തന്നെ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങി ജി20 ഉച്ചകോടി അക്ഷരനഗരിയുടെ മണ്ണിൽനിന്നും പടിയിറങ്ങി.
പത്തു ദിവസം നീണ്ടു നിന്ന ഈ രാജ്യാന്തര ഉച്ചകോടിക്കായി ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ ശക്തമായ സുരക്ഷയാണ് പോലീസ് കുമരകത്ത് ഒരുക്കിയിരുന്നത്. ജി 20 ഷെർപ്പ മീറ്റിംഗിന്റെ കാലയളവിലും തുടർന്ന് നടന്ന പ്രതിനിധി സമ്മേളനങ്ങൾക്കുമായി ഒരുക്കിയ സുരക്ഷാക്രമീകരണങ്ങൾ രാജ്യാന്തര പ്രതിനിധികളുടെ ഇടയിൽ തന്നെ അഭിനന്തനങ്ങൾ ഏറ്റുവാങ്ങാൻ പോലീസിനെ സഹായിച്ചു.
കൂടാതെ കേരളത്തിന്റെ തനത് സംസ്കാരം വിളിച്ചോതുന്ന തരത്തിലുള്ള സാംസ്കാരിക-കലാപരിപാടികളാണ് അധികൃതർ പ്രതിനിധികൾക്കായി കുമരകത്ത് ഒരുക്കിയിരുന്നത്. ഇവയെല്ലാം യാതൊരു വീഴ്ചയുമില്ലാതെ കൃത്യമായും, സുരക്ഷിതമായും സംഘടിപ്പിക്കുന്നതിനും, ക്രോഡീകരിക്കുന്നതിനും ജില്ലാ പോലീസിനു സാധിച്ചു.
രാജ്യാന്തര നിലവാരത്തിലേക്ക് ഉയർന്നുനിന്ന സുരക്ഷാ ക്രമീകരണങ്ങളാണ് കുമരകത്ത് ജില്ലാ പോലീസ് ഒരുക്കിയിരുന്നത്, അടിമുടി മാറിയ ഒരു പോലീസ് സംവിധാനമാണ് ഇവിടെ കാണാവാൻ സാധിച്ചത്. കേരള പോലീസിന്റെ തനത് യൂണിഫോമിൽ നിന്നും മാറി സഫാരി സ്യൂട്ട് അണിഞ്ഞാണ് പോലീസ് ഉദ്യോഗസ്ഥരെ VVIP ഡ്യൂട്ടിക്കായി റിസോർട്ടുകളിൽ നിയോഗിച്ചിരുന്നത്.
കൂടാതെ സമയോചിതമായ പെരുമാറ്റരീതികളും, ചടുലമായ പ്രവർത്തനരീതികളും VVIP ഡ്യൂട്ടിയെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തിയെന്ന് പറയാം. തെരെഞ്ഞെടുത്ത റിസോട്ടുകളിലും , പ്രേഗ്രാം സ്ഥലങ്ങളിലും , ട്രാഫിക്ക് പോയിന്റു കളിലുമുൾപ്പടെ ആയിരത്തി നാനൂറോളം(1400) പോലീസ് ഉദ്യോഗസ്ഥരാണ് ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ടിരുന്നത്.
കോട്ടയത്തിനു പുറമെ എറണാകുളം , ആലപ്പുഴ , ഇടുക്കി, പത്തനംതിട്ട തുടങ്ങിയ ജില്ലകളിൽ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥരും കുമരകത്ത് ജി 20 ഡ്യൂട്ടിക്കായി എത്തിയിരുന്നു.
ജി 20 മീറ്റിംഗിന്റെ കാലയളവിലുടനീളം ഒരുക്കിയ സുരക്ഷാക്രമീകരണങ്ങളെയും , സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരെയും എല്ലാ രാജ്യാന്തര പ്രതിനിധികളും പ്രത്യേകം അഭിനന്ദിച്ചു.
ജി 20 മുന്നൊരുക്കങ്ങളുടെ ഭാഗമായി മൂന്നുമാസത്തോളം നീണ്ടുനിന്ന രാജ്യാന്തര തലത്തിലുള്ള പ്രത്യേക പരിശീലനങ്ങളും ,നിർദേശങ്ങളും തെരെഞ്ഞെടുക്കപ്പെട്ട ഓരോ പോലീസ് ഉദ്യോഗസ്ഥർക്കും ജി 20 വിജയമാക്കി തീർക്കുന്നതിന് കൂടുതൽ സഹായകമായി എന്ന് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് പറഞ്ഞു.
The post കടൽ കടന്നെത്തിയ രാജ്യാന്തര മാമാങ്കത്തിന് ശുഭ-സുരക്ഷിത കൊടിയിറക്കം; അഭിനന്ദനങ്ങൾ ഏറ്റുവാങ്ങി കോട്ടയം ജില്ലാ പോലീസ്; ശ്രദ്ധ നേടി കേരളത്തിന്റെ തനത് സംസ്കാരം വിളിച്ചോതുന്ന സാംസ്കാരിക-കലാപരിപാടികൾ appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]