തിരുവനന്തപുരം: ഇസ്രായേല്‍ വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ പ്രതി പിടിയില്‍. തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി അനില്‍കുമാറാണ് പിടിയിലായത്. കോലഞ്ചേരി സ്വദേശിനിയില്‍നിന്ന് 6.5 ലക്ഷം രൂപ തട്ടിയെത്ത കേസിലാണ് അറസ്റ്റ്. 2016 മുതല്‍ 2021 വരെയുള്ള കാലയളവില്‍ ഇരുപതോളം പേര് ഇയാളുടെ തട്ടിപ്പിനിരയായി എന്നാണ് വിവരം. 2011 മുതല്‍ ഇസ്രായേലില്‍ താമസിച്ചുവരുന്ന ആളാണ് അനില്‍ കുമാര്‍.
2016-ല്‍ ഇയാളുടെ വിസ കാലാവധി കഴിഞ്ഞെങ്കിലും അനധികൃതമായി അവിടെ തുടര്‍ന്ന ഇയാള്‍ വിസ സംഘടിപ്പിച്ചുതരാമെന്ന് പറഞ്ഞ് പലരില്‍നിന്നും പണം വാങ്ങുകയായിരുന്നു. ഇസ്രായേലില്‍ തന്നോടൊപ്പം താമസിച്ചിരുന്നവരുടെ എക്കൗണ്ടിലേക്കാണ് പണം നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടത്. പിന്നീട് ഇത് ഇയാള്‍ വാങ്ങുകയായിരുന്നു. അനില്‍കുമാറിന്റെ സഹായികളായി പ്രവര്‍ത്തിച്ചവര്‍ക്കായി പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. വലിയൊരു ശൃംഖല തന്നെ തട്ടിപ്പിന് പിന്നിലുണ്ടെന്നാണ് പോലീസ് നിഗമനം.
The post ഇസ്രായേല്‍ വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസ്: പ്രതി പിടിയില്‍ appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]