
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി ജീവനക്കാരുടെ ശമ്ബളവിതരണത്തില്‍ ഉത്തരവാദിത്തമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ നിലപാട് ആവര്‍ത്തിച്ചു വ്യക്തമാക്കിയത്.
കാര്യക്ഷമതയില്ലാത്ത കോര്പ്പറേഷന് ശമ്ബളത്തിനായി പണം നല്‍കേണ്ട ബാധ്യത സര്‍ക്കാരിനില്ല.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ പബ്ലിക് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനുകളില്‍ ഏറ്റവും മോശം പ്രകടനാണ് കെ.എസ്.ആര്.ടി.സിയുടേത്. തൊഴിലാളികളുടെ ഭാഗത്തുനിന്ന് ആവശ്യമായ സഹകരണം ലഭിക്കുന്നില്ല.
2017-18 മുതലുള്ള അഞ്ച് വര്‍ഷം കെ.എസ്.ആര്.ടി.സിക്ക് 6731 കോടി രൂപ നല്‍കിയെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. അതിനിടെ ശമ്ബളം കിട്ടാത്തതില്‍ പ്രതിഷേധിച്ച് ശമ്ബരഹിത സേവനം 41-ാം ദിവസമെന്ന് ബാഡ്ജ് ധരിച്ച് പ്രതിഷേധിച്ച വനിതാ കണ്ടക്ടറെ സ്ഥലം മാറ്റിയിരുന്നു.
വൈക്കം ഡിപ്പോയിലെ കണ്ടക്ടര്‍ അഖില എസ്. നായരെയാണ് പാലാ ഡിപ്പോയിലേക്ക് സ്ഥലംമാറ്റി ഉത്തരവിറക്കിയത്.
ജനുവരി 11-നാണ് ശമ്ബളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് അഖില ബാഡ്ജ് ധരിച്ച് ഡ്യൂട്ടിക്ക് എത്തിയത്. The post കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ക്ക് ശമ്ബളം നല്കാന് ഉത്തരവാദിത്തമില്ലെന്ന് സര്‍ക്കാര്‍ appeared first on Malayoravarthakal.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]