
ഭോപ്പാല്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ക്ഷേത്രക്കിണര്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ മരണസംഖ്യ 35 ആയി ഉയര്‍ന്നു. ഒരാളെ ഇനിയും കണ്ടെത്താനുണ്ട്.
ഇയാള്‍ക്കായി എന്‍ഡിആര്‍എഫും സൈന്യവും അടക്കമുള്ളവര്‍ തിരച്ചില്‍ തുടരുകയാണെന്ന് ഇന്‍ഡോര്‍ ജില്ലാ കലക്ടര്‍ ഡോ. ടി ഇളയരാജ അറിയിച്ചു.
അപകടത്തില്‍ പരിക്കേറ്റ് 18 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ രണ്ടുപേരെ ഡിസ്ചാര്‍ജ് ചെയ്തതായും കലക്ടര്‍ അറിയിച്ചു.
അതേസമയം പരിക്കേറ്റ ചിലരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. രാമനവമി ആഘോഷത്തിനിടെ ഇന്‍ഡോറിലെ ശ്രീ ബലേശ്വര്‍ മഹാദേവ ക്ഷേത്രത്തിലെ കിണറാണ് തകര്‍ന്നത്.
രാമ നവമിയോടനുബന്ധിച്ച് ക്ഷേത്രത്തില്‍ വലിയ തിരക്കായിരുന്നു. ഇതിനിടെയാണ് 60 അടിയോളം താഴ്ചയുള്ള ക്ഷേത്രക്കിണര്‍ തകര്‍ന്നത്.
കല്‍പ്പടവോടു കൂടിയ കിണറിന്റെ മേല്‍ക്കൂര തകര്‍ന്നാണ് അപകടം സംഭവിച്ചത്. തിരക്ക് നിയന്ത്രണാതീതമായതോടെ, ക്ഷേത്രക്കിണറിന്റെ മേല്‍ഭാഗം മൂടിക്കൊണ്ടുള്ള നിര്‍മിതി ഇടിഞ്ഞുവീഴുകയായിരുന്നു.
സംഭവത്തില്‍ മധ്യപ്രദേശ് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. അപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് അഞ്ചു ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് അറിയിച്ചു.
പരിക്കേറ്റവര്‍ക്ക് അരലക്ഷം രൂപ വീതം നല്‍കും. അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദുഃഖം അറിയിച്ചു.
മുഖ്യമന്ത്രിയെ വിളിച്ച് സ്ഥിതിഗതികള്‍ ആരാഞ്ഞു. The post ഇന്‍ഡോര്‍ ക്ഷേത്രക്കിണര്‍ അപകടം: മരണം 35 ആയി; ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍ appeared first on Navakerala News.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]