ആലപ്പുഴ: തമിഴ്നാട് തിരുനൽവേലി പേട്ട പൊലീസ് സ്റ്റേഷൻ പരിധിയിൽ മോഷണം നടത്തി കടന്നുകളഞ്ഞ പ്രതി കേരളാ പൊലീസിന്റെ പിടിയിൽ. കുത്തിയതോട് പൊലീസ് സ്റ്റേഷൻ പരിധിയിൽ ചമ്മനാട് ഭാഗത്ത് വെച്ച് സംശയാസ്പദമായ രീതിയിൽ കാണപ്പെട്ട കൊല്ലം എഴുക്കോൺ എടക്കടം അഭിഹാറിൽ അഭിരാജ് (31) ആണ് പിടിയിലായത്. ചേർത്തല പൂച്ചാക്കൽ, അരൂർ,നീലേശ്വരം, കണ്ണൂർ ടൗൺ, ഇരിക്കൂർ, പുനലൂർ, അഞ്ചൽ, ചോറ്റാനിക്കര, വൈക്കം, ആലത്തൂർ, പനമരം എന്നീ പോലീസ് സ്റ്റേഷനുകളിലെ മോഷണ കേസ്സിലെ പ്രതിയാണ്.
തമിഴ്നാട് തിരുനെൽവേലി പേട്ട പൊലീസ് സ്റ്റേഷൻ പരിധിയിൽ ഗാന്ധിനഗർ ഐഒബി കോളനിയിൽ ആന്റണി തങ്കദുരൈ എന്നയാളുടെ വീട്ടിൽ നിന്ന് 18,55,250 രൂപയുടെ സ്വർണ്ണാഭരണങ്ങൾ മോഷണം ചെയ്ത് കടന്നു കളഞ്ഞ കേസിലെ പ്രതിയാണ് അഭിരാജ്. പ്രതിയെ പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് തമിഴ്നാട്ടിൽ മോഷണം ചെയ്ത് ഒളിവിൽ കഴിയുകയാണെന്ന് മനസ്സിയത്. കുത്തിയതോട് പൊലീസ് സ്റ്റേഷനിൽ കരുതൽ തടങ്കലിൽ പാർപ്പിച്ചിരുന്ന പ്രതിയെ പിന്നീട് തിരുനെൽവേലി പേട്ട പൊലീസിന് കൈമാറി.
പകൽ സമയത്ത് മോഷണം നടത്തുന്നതാണ് പ്രതിയുടെ മോഷണ രീതി. കുത്തിയതോട് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ് എച്ച് ഒ അജയ് മോഹൻ, പോലീസ് സബ്ബ് ഇൻസ്പെക്ടർ പി ആർ രാജീവ്, സി പി ഒ ഗോപകുമാർ, സി പി ഒ ബിനു, സിപി ഒ ജോളി മാത്യു എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.
READ MORE: പച്ചക്കറി വാങ്ങിച്ചു, പണം ചോദിച്ചതിന് വ്യാപാരിയെ കത്രിക കൊണ്ട് ആക്രമിച്ച സംഭവം; മധ്യവയസ്കൻ പിടിയിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]