.news-body p a {width: auto;float: none;}
ഒട്ടാവ: ദേശീയ സുരക്ഷ ഉദ്യോഗസ്ഥരെ രൂക്ഷമായി വിമർശിച്ച് കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. മാദ്ധ്യമങ്ങൾക്ക് അതീവ രഹസ്യവിവരങ്ങൾ ചോർത്തി നൽകിയ ഉദ്യോഗസ്ഥരെ കുറ്റവാളികൾ എന്നും അദ്ദേഹം വിശേഷിപ്പിച്ചു. ഖാലിസ്ഥാനി ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെടുത്തി ഇന്ത്യൻ നേതാക്കൾക്ക് ബന്ധമുണ്ടെന്ന് കാനഡയിലെ ഒരു പത്രം റിപ്പോർട്ട് ചെയ്തതിനുപിന്നാലെയാണ് ട്രൂഡോ വിമർശനം നടത്തിയിരിക്കുന്നത്. വെളളിയാഴ്ച ബ്രാംടണിൽ വച്ച് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിർഭാഗ്യവശാൽ മാദ്ധ്യമങ്ങൾക്ക് കുറ്റവാളികളായ ഉദ്യോഗസ്ഥർ രഹസ്യവിവരങ്ങൾ കൈമാറിയെന്നും ട്രൂഡോ പറഞ്ഞു. നിജ്ജാറിനെ കൊലപ്പെടുത്താനുളള ഗൂഢാലോചന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അറിവോടെയാണെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞതായി കാനഡയിലെ ഒരു മാദ്ധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. ഇത് സർക്കാർ തളളിയിരുന്നു. ഇതിന് പിന്നാലെയാണ് ട്രൂഡോയുടെ പ്രതികരണം. ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരെ വധത്തെക്കുറിച്ച് അറിയിച്ചതായുളള മാദ്ധ്യമം നൽകിയ റിപ്പോർട്ടാണ് ഭരണകൂടം തളളിയത്.
സംഭവത്തിൽ ട്രൂഡോയുടെ രഹസ്യാന്വേഷണ ഉപദേഷ്ടാവായ നതാലി ഡ്രൂയിനും പ്രതികരിച്ചു. കാനഡയ്ക്കുളളിലെ ഗുരുതരമായ ക്രിമിനൽ പ്രവർത്തനങ്ങളുമായി മോദിയേയോ ജയശങ്കറിനെയോ ബന്ധിപ്പിച്ച് കാനഡ സർക്കാർ പ്രസ്താവന ഇറക്കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബ്രസീലിൽ നടന്ന ജി20 ഉച്ചകോടിയിൽ നരേന്ദ്രമോദിയും ജസ്റ്റിൻ ട്രൂഡോയും ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നിലപാട് മാറ്റി ട്രൂഡോ രംഗത്ത് വന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഹർദീപ് സിംഗ് നിജ്ജർ കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിൽ ജൂൺ 28നാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നിൽ ഇന്ത്യൻ ഏജന്റുകളാണെന്ന് കാനഡ ആരോപിച്ചിരുന്നു. ഇതേത്തുടർന്ന് ഇരുരാജ്യങ്ങളും തമ്മിൽ കടുത്ത നയതന്ത്ര പ്രതിസന്ധി ഉടലെടുത്തിരുന്നു.