
രണ്ടാഴ്ച മുമ്പ് തിയേറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രം ‘കബ്സ’യുടെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു. ഏപ്രില്‍ 14ന് ചിത്രം ആമസോണ്‍ പ്രൈമില്‍ സ്ട്രീമിംഗ് ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്.
തിയേറ്ററില്‍ റിലീസ് ചെയ്ത് 30 ദിവസം തികയുന്നതിന് മുന്‍പാണ് ചിത്രം ഒടിടി യില്‍ സ്ട്രീം ചെയ്യുന്നത്. മാര്‍ച്ച് 17ന് ഇന്ത്യയൊട്ടാകെ തിയറ്ററുകളിലെത്തിയ ചിത്രമാണിത്.
ഉപേന്ദ്ര, സുദീപ്, ശിവരാജ്കുമാര് എന്നിവര്‍ അഭിനയിച്ച ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. പാന്‍ ഇന്ത്യന്‍ റിലീസ് ആയി എത്തിയ ചിത്രം രണ്ട് ദിവസത്തിനുള്ളില്‍ 100 കോടി കടന്നെന്നാണ് സംവിധായകന് ചന്ദ്രുവും നിര്‍മ്മാണ സംഘവും പറഞ്ഞത്.
പക്ഷെ ഔദ്യോഗികമായി നിര്‍മ്മാതാക്കള്‍ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിട്ടില്ല. കന്നഡയില്‍ മോശമല്ലാത്ത പ്രകടനം നടത്താന്‍ ‘കബ്സ’ യ്ക്ക് കഴിഞ്ഞെങ്കിലും മറ്റ് ഭാഷകളില്‍ വിചാരിച്ച വിജയം നേടാന്‍ കഴിഞ്ഞില്ല.
ആദ്യ ആഴ്ചയില്‍ മറ്റ് ഭാഷകളില്‍ നിന്ന് 10 കോടി രൂപ പോലും ചിത്രത്തിന് നേടാനായില്ലെന്നാണ് അനലിസ്റ്റുകള്‍ പറയുന്നത്. ശ്രിയ ശരണ്‍, കോട്ട
ശ്രീനിവാസറാവു, കബിര്‍ദ്ദുഹന്‍ സിംങ്, മുരളി ശര്‍മ്മ, പോശാനി കൃഷ്ണ മുരളി, ജോണ്‍ കൊക്കന്, സുധ, ദേവ്ഗില്‍, കാമരാജന്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സംഗീത സംവിധായകന് രവി ബസ്രൂറാണ് കബ്സയുടെ സംഗീതം ഒരുക്കിയിരിക്കുന്നത്.
ആക്ഷന്‍ കൊറിയോഗ്രാഫി പീറ്റര്‍ ഹെയ്ന്, രവിവര്‍മ്മ, റാം ലക്ഷ്മണ്, വിജയ്, വിക്രം മോര് തുടങ്ങിയവരാണ്. എ ജെ ഷെട്ടിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.
The post ‘കബ്സ’യുടെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു appeared first on Navakerala News. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]