
ആ ശീലം പൂർണമായും ഒഴിവാക്കി, ഷാഹിദ് കപൂറിന്റെ ഫിറ്റ്നസ് രഹസ്യം ഇതാണ്.
ആയ ശീലം പൂർണമായും ഒഴിവാക്കി, ഷാഹിദ് കപൂറിന്റെ ഫിറ്റ്നസ് രഹസ്യം ഇതാണ്.
ബോളിവുഡിലെ മികച്ച നടൻമാരിലൊരാളാണ് ഷാഹിദ് കപൂർ. വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്തും നല്ല സിനിമകൾ തെരഞ്ഞെടുത്തും ഷാഹിദ് പ്രിയങ്കരനായി മാറി.
ഫിറ്റ്നസിലും ഭക്ഷണക്രമത്തിലും ഏറെ പ്രധാന്യം നൽകുന്ന നടനാണ് ഇദ്ദേഹം. 43ാം വയസിലും ഷാഹിദ് ഡയറ്റും വ്യായാമവും ക്യത്യമായി നോക്കി വരുന്നു.
ഷാഹിദ് കപൂറിന്റെ ഫിറ്റ്നസ് ടിപ്സിനെ കുറിച്ചറിയാൻ ആരാധകർക്ക് ഏറെ താൽപര്യം ഉണ്ടാകും.
വെജിറ്റേറിയനാണ്. മദ്യപിക്കാറില്ല. പുകവലി ശീലം ഉള്ള ആളായിരുന്നു. എന്നാൽ ഇപ്പോൾ, കുറച്ച് വർഷങ്ങളായി പുകവലിക്കാറില്ലെന്നും ഷാഹിദ് പറയുന്നു.
20ാമത്തെ വയസിലാണ് സസ്യാഹാരത്തിലേക്ക് മാറുന്നത്. മുമ്പ് ഉറക്കക്കുറവ് വല്ലാതെ അലട്ടിയിരുന്നു. എന്നാൽ ഇപ്പോൾ ക്യത്യമായി ഉറങ്ങാൻ സാധിക്കുന്നുവെന്നും ഷാഹിദ് പറഞ്ഞു.
ശരീരഭാരം കുറയ്ക്കാൻ മാത്രമല്ല മൊത്തത്തിലുള്ള ആരോഗ്യത്തിന് സഹായിക്കുന്ന ഒന്നാണ് മെഡിറ്റേഷൻ. സമ്മർദ്ദം കുറയ്ക്കുന്നതിനും മെഡിറ്റേഷൻ സഹായിക്കുന്നുവെന്ന് ഷാഹിദ് പറഞ്ഞു.
പുകവലി ശീലം ഉപേക്ഷിച്ചപ്പോൾ തന്നെ നല്ല മാറ്റമാണ് ഉണ്ടായതെന്നും ഷാഹിദ് പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]