
ഹൈദരാബാദ്: ഐ ലീഗിൽ സീസണിലെ ആദ്യ മത്സരത്തിൽ ശ്രീനിധി ഡെക്കാനേതിരെ ഗോകുലം കേരള എഫ് സി 3-2ന്റെ തകർപ്പൻ ജയത്തോടെ തുടങ്ങി. കളിയുടെ ആദ്യ പകുതിയിൽ ഒരുഗോളിന് പിറകിലായിരുന്നു ഗോകുലം. മൂന്നു ഗോളുകളും നേടിയത് രണ്ടാം പകുതിയിലായിരുന്നു.മാർട്ടിൻ ഷാവേസ് ( 60′-ാം മിനിട്ട്), അബെലെഡോ (85-ാം മിനിട്ട്), താർപ്പുയ്യ (90+5) എന്നിവരാണ് ഗോകുലത്തിന്റെ സ്കോറർമാർ. റോമാവിയ (40′ -ാംമിനിട്ട്) , കാസ്തനാട (90+6′) എന്നിവർ ശ്രീനിധിക്കായി സ്കോർ ചെയ്തു.
അടുത്ത മത്സരത്തിൽ ഗോകുലം റിയൽ കശ്മീർ എഫ് സിയെ നേരിടും, 29 ന് ഉച്ചയ്ക്ക് 2 മുതൽ ടി ആർ സി ടർഫ് കശ്മീരിൽ വച്ചാണ് മത്സരം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]