
തിരുവനന്തപുരം: സംസ്ഥാനത്ത് ഹയർ സെക്കൻഡറി അദ്ധ്യാപകർ നോട്ടുകൾ ഉൾപ്പെടെയുള്ള സ്റ്റഡി മെറ്റീരിയലുകൾ വാട്സാപ്പ് പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ വിദ്യാർത്ഥികൾക്ക് അയയ്ക്കുന്നതിന് വിലക്ക്. ബാലാവകാശ കമ്മീഷന്റെ ഇടപെടലിനെ തുടർന്ന് പൊതുവിദ്യാഭ്യാസ വകുപ്പാണ് വിലക്ക് ഏർപ്പെടുത്തിയത്.
ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്ക് പഠനസംബന്ധമായ കാര്യങ്ങൾ സോഷ്യൽ മീഡിയ വഴി നൽകുന്നത് വിദ്യാർത്ഥികൾക്ക് അമിതഭാരവും പ്രിന്റ് ഔട്ട് എടുത്ത് പഠിക്കുമ്പോൾ ഉണ്ടാകുന്ന സാമ്പത്തികഭാരവും സംബന്ധിച്ച് രക്ഷിതാക്കൾ ബാലാവകാശ കമ്മിഷനിൽ പരാതി നൽകിയിരുന്നു. തുടർന്നാണ് നടപടിയെന്ന് ഉത്തരവിൽ പറയുന്നു.
കൊവിഡ് കാലത്ത് വിദ്യാർത്ഥികൾക്ക്ക്ലാസിൽ എത്താൻ കഴിയാത്തതിനാൽ ഓൺലെെൻ പഠനരീതി പ്രോത്സാഹിപ്പിച്ചിരുന്നു. എന്നാൽ നിലവിൽ നേരിട്ടുള്ള ക്ലാസുകൾ നടക്കുന്ന സാഹചര്യത്തിൽ ഇത്തരത്തിൽ നോട്ടുകൾ വാട്സാപ്പ് വഴി അയക്കുന്നത് കുട്ടികൾക്ക് ക്ലാസിൽ നേരിട്ട് ലഭിക്കേണ്ട പഠന അനുഭവങ്ങൾ നഷ്ടമാക്കുമെന്നും അത് ഒഴിവാക്കണമെന്നും ഉത്തരവിൽ പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പ്രിൻസിപ്പൽമാർ ഇക്കാര്യം കൃത്യമായി നിരീക്ഷിച്ച് നടപടി എടുക്കണം. റീജിനൽ ഡെപ്യൂട്ടി ഡയറക്ടർമാർ സ്കൂളുകളിൽ സന്ദർശനം നടത്തി നിരീക്ഷണം ശക്തമാക്കുകയും വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും പ്രതികരണങ്ങൾ അറിയേണ്ടതാണെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു.