കൊച്ചി: നടന്മാര്ക്കെതിരായ പരാതി പിന്‍വലിക്കുന്നത് തന്നെ വ്യാജപോക്സോ കേസില്‍ പെടുത്തിയതുകൊണ്ടാണെന്ന് ആലുവ സ്വദേശിയായ നടി. നടന്മാരായ മുകേഷ് എം.എല്‍.എ, ജയസൂര്യ, ബാലചന്ദ്രമേനോന്, ഇടവേള ബാബു എന്നിവരടക്കം ഏഴുപേര്‍ക്കെതിരേയായിരുന്നു നടി പീഡന പരാതി നല്‍കിയത്. എന്നാല്‍, ഇതില്‍ കാര്യമായ അന്വേഷണം നടത്തുന്നതിന് പകരം, തന്നെ കുടുക്കുകയാണ് ചെയ്തതെന്നും നടി മാതൃഭൂമി ഡോട്ട്കോമിനോട് പറഞ്ഞു.
തന്റെ ബന്ധുകൂടിയാണ് തനിക്കെതിരേ പോക്സോ കേസ് പരാതി നല്‍കിയത്. എന്നാല്‍, താനവരെ സാമ്പത്തികമായി സഹായിക്കുക മാത്രമാണ് ചെയ്തത്. ഇതിന് പുറമെ ഒരിക്കല്‍ തന്റെ മുഖത്ത് ഒരാള്‍ ആസിഡ് ഒഴിക്കാന്‍ വരുന്നുവെന്ന് പറഞ്ഞ് ആ കുട്ടി തന്റെയടുത്ത് ഓടിവന്നപ്പോള്‍ ആ യുവാവിനെ പോലീസിനെ കൊണ്ട് പിടിപ്പിച്ചത് ഞാനാണ്. അത്രമാത്രം അവരെ സംരക്ഷിക്കുക മാത്രമാണ് ഞാന്‍ ചെയ്തതെന്നും നടി പറഞ്ഞു.
കേസില്‍ ശരിയായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ടവര്‍ക്കെല്ലാം പരാതി നല്‍കിയിരുന്നു. പക്ഷെ, ഒന്നും നടന്നില്ല. സംഭവത്തിന് പിന്നില്‍ താന്‍ പരാതിപറഞ്ഞ ആര്‍ക്കെങ്കിലും പങ്കുണ്ടോ എന്നുകൂടി അന്വേഷിക്കണമായിരുന്നു. ഒന്നും നടന്നില്ലെന്നും നടി പറഞ്ഞു.
സമൂഹത്തിന്റെ നന്മയ്ക്കുവേണ്ടി മാത്രമാണ് ഇത്രകാലം കഴിഞ്ഞിട്ട് ഇപ്പോള്‍ എല്ലാം തുറന്നുപറയാന്‍ രംഗത്തെത്തിയത്. ഇനിയൊരാള്‍ക്കും ഈയൊരവസ്ഥയുണ്ടാവരുതെന്ന് ആഗ്രഹിച്ചിരുന്നുവെന്നും നടി വ്യക്തമാക്കി.
2014-ലായിരുന്നു പോക്സോ കേസിനാസ്പാദമായ സംഭവം നടന്നത്. 16 വയസ്സുള്ളപ്പോള്‍ ഓഡീഷനെന്ന് പറഞ്ഞ് തന്നെയും അമ്മയെയും ചെന്നൈയിലേക്ക് കൊണ്ടുപോയ നടി ഒരു ഹോട്ടലിലെത്തിച്ച് പലര്‍ക്കും കൈമാറാന്‍ ശ്രമിച്ചെന്നായിരുന്നു അടുത്തബന്ധുവായ പെണ്‍കുട്ടിയുടെ പരാതി. നടിക്ക് പെണ്‍വാണിഭ സംഘവുമായി ബന്ധമുണ്ടെന്നും പരാതിക്കാരി ആരോപിച്ചിരുന്നു. തുടര്‍ന്ന്, നടിക്കെതിരേ മൂവാറ്റുപുഴ പോലീസ് പോക്സോ നിയമപ്രകാരം കേസെടുക്കുകയുംചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]